
തിരുവനന്തപുരം: തലസ്ഥാനത്തെ തീരദേശ മേഖലകളില്‍ അതിശക്തമായ കടല്‍ക്ഷോഭവും അപകടസാധ്യതയും നിലനില്‍ക്കുന്നതിനാല്‍ നെയ്യാറ്റിന്‍കരയിൽ ബലിതർപ്പണത്തിന് വിലക്ക്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
നെയ്യാറ്റിൻകര താലൂക്കിന്റെ തീരദേശപ്രദേശങ്ങളിലെ ബലിതര്‍പ്പണ കേന്ദ്രങ്ങളായ പൂവാര്‍-പൊഴിക്കര കടല്‍ത്തീരം, മുല്ലൂര്‍ കടല്‍ത്തീരം, ആഴിമല ശിവക്ഷേത്രം-ചൊവ്വര കടല്‍ത്തീരം, മുല്ലൂര്‍ തോട്ടം ശ്രീ.നാഗര്‍ ഭഗവതി ക്ഷേത്രം-കരിക്കത്തി കടല്‍ത്തീരം എന്നിവിടങ്ങളില്‍ കര്‍ക്കിടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണമാണ് നിരോധിച്ചത്. ബലിതര്‍പ്പണങ്ങള്‍ക്കായി ജനങ്ങള്‍ കടല്‍ത്തീരത്ത് പ്രവേശിക്കുകയോ ഒത്തുകൂടുകയോ കടലില്‍ ഇറങ്ങുകയോ ചെയ്യുന്നില്ലെന്ന് പൊലീസ് ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.