
2022 ജൂലായ് 26 -1197 കർക്കടകം 10 - ചൊവ്വാഴ്ച. (പുലർച്ചെ 1 മണി 5 മിനിറ്റ് 11 സെക്കന്റ് വരെ മകയിരം നക്ഷത്രം ശേഷം തിരുവാതിര നക്ഷത്രം)
അശ്വതി: മേലധികാരികളുടെ അപ്രീതി വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക, ഉദരവ്യാധിക്ക് സാദ്ധ്യത കൂടുതലാണ്, അപ്രതീക്ഷിതമായി ധന ചെലവ് ഉണ്ടാവും, ഊഹ കച്ചവടങ്ങളിൽ നഷ്ടം വരാൻ സാദ്ധ്യത , ഉറ്റവരുടെ വിരോധം സമ്പാദിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഭരണി: നിസാര കാര്യങ്ങളെ ചൊല്ലി വാഗ്വാദങ്ങൾ ഉണ്ടാവും, സ്ത്രീ ജനങ്ങൾക്ക് മനസമാധാനം നഷ്ടപ്പെടും, തൊഴിൽ സ്ഥലത്ത് കലഹങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക, യാത്രകൾ കൊണ്ട് കാര്യമായ പ്രയോജനങ്ങൾ പ്രതീക്ഷിക്കേണ്ട.
കാർത്തിക : ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസത്തിന് ഇടയുള്ളതിനാൽ സംസാരം ഒഴിവാക്കുക, ശാരീരിക അസ്വസ്ഥതകൾ വർദ്ധിക്കും, കൂട്ടു കച്ചവടത്തിൽ ധനനഷ്ടം സംഭവിക്കാൻ സാദ്ധ്യത കാണുന്നു.
രോഹിണി: കുടുംബപരമായ അസ്വസ്ഥതകൾ മനസിനെ വിഷമിപ്പിക്കും, ഉറ്റവരുടെ അകൽച്ച പ്രയാസങ്ങൾ ഉണ്ടാക്കും, യാത്രകൾ ക്ലേശകരമാവുകയും അധിക ചെലവ് ഉണ്ടാവുകയും ചെയ്യും.
മകയിരം: ധനലാഭം ക്രമേണ വന്നുചേരും, ഉന്നത തലത്തിലുള്ള ജനങ്ങളുമായി സമ്പർക്കത്തിന് ഇടവരും, പ്രവൃത്തി മേഖലയിൽ സ്ഥാനചലനം സംഭവിച്ചേക്കാം, ശരീരത്തിൽ മുറിവുകൾ പൊള്ളലുകൾ മുതലായ കൊണ്ടുള്ള ദുരിതങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കുക.
തിരുവാതിര: ഭൃത്യൻമാരിൽ നിന്നും നിന്നും കീഴ് ജീവനക്കാരിൽ നിന്നും കഷ്ടതകളും നഷ്ടങ്ങളും സംഭവിക്കാം, ശത്രുക്കൾ കള്ളന്മാർ രോഗാവസ്ഥ തുടങ്ങിയവ കൊണ്ട് കഷ്ടപ്പെടാൻ സാദ്ധ്യത , പ്രയത്ന സാഹല്യത്തിന് കുറേക്കൂടി കാത്തിരിക്കേണ്ടി വരും, സഹോദരങ്ങളുമായി കലഹത്തിന് നിൽക്കരുത്.
പുണര്‍തം: സ്ത്രീകൾക്ക് തങ്ങളുടെ പ്രവൃത്തി മേഖലയിൽ ശോഭിക്കാൻ സാധിക്കും, അയൽപക്കങ്ങളുമായി ശത്രുതയിൽ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക, വ്യവസായ സംബന്ധമായ കൂടുതൽ യാത്രകൾ ചെയ്യേണ്ടിവരും, ആരോഗ്യനില മെച്ചപ്പെടും.
പൂയം: വാഹനം, ഭൂമി എന്നിവയിൽ നിന്നും കൂടുതൽ വരുമാനം പ്രതീക്ഷിക്കാം, പലവിധത്തിലും അനാവശ്യ ചെലവുകൾ വരാൻ സാദ്ധ്യത ശ്രദ്ധിക്കുക, വിദ്യാർത്ഥികൾക്ക് പഠനത്തിൽ മുന്നേറാൻ സാധിക്കും, വിവാഹത്തിന് കാത്തിരിക്കുന്നവർക്ക് അനുകൂല ഫലങ്ങൾ.
ആയില്യം: ചെറുകിട കർഷകർക്കും വ്യാപാരികൾക്കും ശുഭകരമായ വാർത്തകൾ ലഭിക്കും, കുടുംബത്തിന്റെ ഐക്യത വർദ്ധിക്കും, ബുദ്ധിമുട്ട് കരുതിയിരുന്ന കാര്യങ്ങൾ നിഷ്‌പ്രയാസം ചെയ്തു തീർക്കാൻ സാധിക്കും, മാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ബഹുമതി ലഭിക്കും.
മകം: സുഖാവസ്ഥ, ഉന്നതസ്ഥാന ലബ്ധി, കീർത്തി എന്നിവയുണ്ടാവും, ഭൂമി, സഹോദര ഗുണം തുടങ്ങിയവയും ലഭിക്കും, കലാകാരന്മാർക്ക് അനുകൂല സമയം, സ്ത്രീജനങ്ങൾക്ക് തന്റേടത്തോടെയും ഉത്സാഹത്തോടെയും കൂടി തൊഴിൽ മേഖലയിൽ പ്രവർത്തിക്കാൻ സാധിക്കും,സന്താനങ്ങളുടെ കാര്യത്തിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം.
പൂരം: ആഹാരം സമയത്ത് കഴിക്കാൻ സാധിക്കാത്തതിനാൽ ഉദര രോഗത്തിന് സാദ്ധ്യത കൂടുതലാണ് , അദ്ധ്യാപകർ കലാകായിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ ഡോക്ടർമാർ വക്കീലന്മാർ തുടങ്ങിയവർക്ക് അനുകൂലമായ സമയമാണ്, നഷ്ടപ്പെട്ടെന്ന് കരുതിയ ചില സാമഗ്രികൾ തിരികെ കിട്ടും, ഔദ്യോഗിക രംഗത്ത് അംഗീകാരങ്ങൾ ലഭിക്കും.
ഉത്രം: അപ്രതീക്ഷിതമായി ഭാഗ്യ അനുഭവങ്ങൾ ഉണ്ടാവും, കേസ് വഴക്കുകളിൽ തീർപ്പുണ്ടാവും, സ്ത്രീകൾക്ക് പുതിയ അലങ്കാരവസ്തുക്കൾ ലഭിക്കാൻ സാദ്ധ്യത , ദാമ്പത്യം സന്തോഷകരമായ സാഹചര്യത്തിൽ കൂടി കടന്നു പോകും, ഭർത്താവ് - സന്താനം എന്നിവർക്ക് കൂടുതൽ ഉയർച്ച ഉണ്ടാവും.
അത്തം: ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും, സ്ത്രീകൾ മുഖേന ധനലാഭം ഉണ്ടാവാനുള്ള സാദ്ധ്യത തെളിയും, ഭൂമിയിൽ നിന്ന് നല്ല ആദായം പ്രതീക്ഷിക്കാം, കടബാധ്യതകൾക്ക് ശമനം ഉണ്ടാവും, സ്ഥലമാറ്റം കൊണ്ട് പ്രയോജനങ്ങൾ ലഭിക്കും, അന്യദേശത്ത് നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കും.
ചിത്തിര: അപകീർത്തിയും അപമാനവും വരാതിരിക്കാൻ ശ്രദ്ധിക്കണം, സ്നേഹിതനുമായി വഴക്കിടരുത്, ബന്ധങ്ങൾ ശിഥിലമാകാൻ സാദ്ധ്യത കൂടുതലാണ് സൂക്ഷിക്കുക, ആശ്രിതർക്ക് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും വന്നുചേരാൻ സാദ്ധ്യത , യാത്രകൾ പ്രത്യേകം ശ്രദ്ധിക്കുക പ്രത്യേകിച്ചും ജല യാത്രകൾ, വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാൻ സാദ്ധ്യത .
ചോതി: യാത്രകൾ കൊണ്ട് വിചാരിക്കുന്ന ഗുണം ലഭിക്കുകയില്ല, ശാരീരിക അസ്വസ്ഥത ഇടയ്ക്കിടെ മനസിനെ വിഷമിപ്പിക്കും,വിശ്വസിച്ചിരുന്നവർ വഞ്ചിച്ചെന്ന് വരാം, വിവാഹത്തിന് കാത്തിരിക്കുന്നവർക്ക് കാലതാമസം വന്നേക്കാം, മേലധികാരികളുടെ അപ്രീതിയുണ്ടാകും, തൊഴിൽ രംഗത്ത് കൃത്യനിഷ്ഠ പാലിക്കാൻ സാധിക്കാതെ വരും, അലസതയും മടിയും വർദ്ധിക്കും.
വിശാഖം: പണമിടപാട് രംഗത്ത് വഞ്ചന ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം, പൊതുജനങ്ങളുമായി കലഹത്തിന് സാദ്ധ്യത , സന്താനങ്ങൾ മൂലം ദുഃഖത്തിന് സാദ്ധ്യത , സർക്കാർ ജീവനക്കാർക്ക് കുറ്റാരോപണ മെമ്മോ ലഭിക്കാൻ സാദ്ധ്യത , പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപിന്തുണ നഷ്ടപ്പെടും, ധനാഗമ മാർഗങ്ങൾക്ക് മാന്ദ്യം അനുഭവപ്പെടും.
അനിഴം: മാതൃസ്ഥാനീയരുമായി കലഹത്തിനു നിൽക്കരുത്, ആരോഗ്യസ്ഥിതി വഷളാകാൻ സാദ്ധ്യത , കടബാധ്യതകൾ വർദ്ധിച്ചേക്കാം,അനാരോഗ്യം മൂലം തൊഴിൽ രംഗത്ത് നിന്ന് മാറി നിൽക്കാൻ ഇടയുണ്ട്, കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും കുറയും, വ്യവഹാരങ്ങളിൽ കൂടി ധനനഷ്ടം വരാൻ സാദ്ധ്യത , വിദേശയാത്ര പരിശ്രമങ്ങൾ ധനനഷ്ടത്തിൽ കലാശിക്കും.
കേട്ട: ഈശ്വരാധീനം കുറഞ്ഞ ദിവസമായിരിക്കും, എല്ലാ കാര്യങ്ങളും ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ചെയ്യുക, സന്താനങ്ങൾ വിരോധത്തോടെ പെരുമാറും, വാഹനങ്ങൾ മൂലം പണച്ചെലവുകൾ വർദ്ധിക്കും, തൊഴിൽ രംഗത്ത് അപവാദം കേൾക്കാനിടയാവും,ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടാൻ സാദ്ധ്യത , ശിക്ഷണ നടപടികളെ നേരിടേണ്ടി വരും, നേരായിട്ടുള്ള മാർഗത്തിൽ അല്ലാതെ ധനസമ്പാദനത്തിന് ശ്രമിക്കുന്നത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.
മൂലം: ശത്രുക്കളിൽ നിന്നുള്ള ഉപദ്രവത്തിന് കുറവുണ്ടാവും, സ്ത്രീകളുമായി കലഹിക്കാൻ നിൽക്കരുത്, ഔദ്യോഗിക നേട്ടങ്ങൾ ഉണ്ടാവും,ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ തേടിയുള്ള അലച്ചിലുകൾ അവസാനിക്കും, സഹായികലുമായി ചേർന്നുള്ള യാത്രകളിലൂടെ സാമ്പത്തിക നേട്ടവും സന്തോഷവും ലഭിക്കും, കായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിജയപ്രതീക്ഷ ഉണ്ടാവും, കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസുകൾ അനുകൂലമാവും.
പൂരാടം: പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അസൂയവഹമായ നേട്ടങ്ങൾ ഉണ്ടാവും, കച്ചവടക്കാർ പുതിയ സ്ഥാപനങ്ങൾ തുടങ്ങാൻ പദ്ധതിയിടും, സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യത , സർക്കാർ ജീവനക്കാർക്ക് അനുകൂല സ്ഥലംമാറ്റവും പ്രമോഷനും ലഭിക്കാൻ സാദ്ധ്യതയുണ്ട്, ബന്ധുക്കളുടെ ഇടപെടൽ മൂലം ആപത്ത് ഒഴിവാകും.
ഉത്രാടം: ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിച്ചേക്കാം, തടസപ്പെട്ടു കിടന്ന സഹായങ്ങൾ ലഭിച്ചു തുടങ്ങും, വാഹനം വാങ്ങുന്നതിന് സാഹചര്യം തെളിയും, പൊതുജനങ്ങളുടെ അംഗീകാരത്തിന് ഇടയാകും, സന്താന സ്ഥാനത്ത് ഉള്ളവരെ കൊണ്ട് സഹായ സഹകരണങ്ങൾ കൂടുതലായി ലഭിക്കും, രോഗ ദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും, ശത്രു ശല്യം ഒഴിവാകും.
തിരുവോണം: സഹോദരഗുണം ഉണ്ടാവും, വിദേശത്തുള്ള കച്ചവടത്തിന്റെ പേരിൽ ധനവരവ് വർദ്ധിക്കാനിടയുണ്ട്, ഗുരുഭക്തിയുണ്ടാകും, ഗൃഹത്തിൽ ബന്ധുജനങ്ങളുടെ സമാഗമം ഉണ്ടാകും, കച്ചവടത്തിന് അപ്രതീക്ഷിതമായി ചില വഴികൾ തുറന്നു കിട്ടും, തൊഴിൽ രംഗത്ത് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും, പുതിയ തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെട്ട് സാമ്പത്തിക വിജയം നേടും.
അവിട്ടം: പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും, ഉദ്യോഗം പ്രതീക്ഷിച്ച് ഇരിക്കുന്നവർക്ക് അനുകൂലമായ മറുപടികൾ ലഭിക്കും, ദാമ്പത്യ സുഖം വർദ്ധിക്കും, വ്യവഹാരങ്ങളിൽ വിജയിക്കും, വിദേശയാത്ര പരിശ്രമങ്ങൾ സഫലമാകും, ബന്ധുജന സഹായവും ഗുണങ്ങളും ഉണ്ടാകും,ആരോഗ്യസ്ഥിതി പൊതുവിൽ നന്നായിരിക്കും, അവിവാഹിതകൾക്ക് പുതിയ ആലോചനകൾ വരും, ഒന്നിലധികം വരുമാന മാർഗങ്ങൾ തെളിയും.
ചതയം: ധനപരമായ ബുദ്ധിമുട്ടുകൾ കുറയും, മാതൃസ്ഥാനിൽ നിന്നും ധനസഹായം, വിദ്യാർത്ഥികൾക്ക് ദൂരദേശങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കും, ബന്ധുക്കളുമായുള്ള സൗന്ദര്യ പിണക്കങ്ങൾ അവസാനിക്കും, അനുകൂലമല്ലാത്ത പ്രണയബന്ധത്തിൽ നിന്ന് പിന്മാറും, കലാകാരന്മാർക്ക് മികച്ച അംഗീകാരങ്ങൾ ലഭിക്കും, അധികാര സ്ഥാനങ്ങളിൽ ആധിപത്യം വർദ്ധിക്കും.
പൂരുരുട്ടാതി: തൊഴിൽ രംഗത്ത് കുഴപ്പങ്ങളും ശത്രുക്കളും വർദ്ധിക്കും, അർഹതപ്പെട്ട അംഗീകാരങ്ങൾ തെന്നി മാറിപ്പോകും, അടിയന്തര കൂടിക്കാഴ്ചകൾ അനിവാര്യമാവും, സ്ത്രീകൾക്ക് തൊഴിൽമാറ്റ സാദ്ധ്യത വർദ്ധിക്കും, കുടുംബ പ്രാരാബ്ധങ്ങളിൽ നിന്ന് കര കയറുന്നതിന് സഹായങ്ങൾ ലഭിക്കും, അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് പ്രയാസങ്ങൾ വരുത്തി വയ്ക്കരുത്, ഏജൻസി പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് വിതരണ രംഗത്ത് കടുത്ത മത്സരങ്ങൾ നേരിടേണ്ടി വരും.
ഉത്രട്ടാതി: സന്താനങ്ങൾക്ക് പുരോഗതി ഉണ്ടാവുമെങ്കിലും ജീവിത ചെലവുകൾ വർദ്ധിക്കും, കള്ളന്മാരുടെയും ശത്രുക്കളുടെയും ഉപദ്രവങ്ങൾ ശ്രദ്ധിക്കണം, സുഹൃത്തുക്കൾ സഹായിക്കും, കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരങ്ങൾ ലഭിക്കും, സ്ത്രീജനങ്ങൾക്ക് അവരുടെ ആഗ്രഹങ്ങൾ സാധിക്കുന്നതാണ്, കുടുംബ ജീവിതത്തിൽ ശുഭകരമായ സംഗതികൾ ഉണ്ടാകും, സർക്കാരിൽ നിന്ന് അനുകൂല അറിയിപ്പുകൾ ലഭിക്കും.
രേവതി: ധനം ചെലവാക്കുന്നതിൽ ശ്രദ്ധയും ആസൂത്രണവും കുറവായിരിക്കും, വേണ്ടപ്പെട്ടവരെ അകറ്റി നിർത്തുന്ന സ്വഭാവം ഒഴിവാക്കണം, കുടുംബ ജീവിതത്തിൽ ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും, ദൂരസ്ഥലത്ത് ജോലി സാദ്ധ്യത തെളിയും, വിവാദങ്ങളിൽ അകപ്പെടാതെ ശ്രദ്ധിക്കണം, നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിന് കാലതാമസം വരുത്തരുത്, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത്.