
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബമ്പർ ലോട്ടറി വിൽപ്പന തുടങ്ങിയത് മുതൽ സൂപ്പർഹിറ്റ്. ഒരാഴ്ചയ്ക്കുള്ളിൽ റെക്കാർഡ് വിൽപനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ച വിൽപന തുടങ്ങിയ ഓണം ബമ്പർ
തുടക്കത്തിൽ തന്നെ റെക്കാർഡ് കളക്ഷൻ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാൻ ഭാഗ്യക്കുറി വകുപ്പ് തീരുമാനമെടുത്തു. കഴിഞ്ഞ വർഷം 54 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
ഫ്ലൂറസന്റ് മഷിയിൽ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ ഓണം ബമ്പർ. അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം.10 പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം നൽകും. സെപ്റ്റംബർ 18നാണ് നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് വില.
കഴിഞ്ഞ മൂന്നു വർഷമായി 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. വൻതുക സമ്മാനമായി ലഭിക്കുന്നതിനാൽ ഭാഗ്യക്കുറിയുടെ സ്വീകാര്യത വർദ്ധിക്കുമെന്ന സർക്കാരിന്റെ കണക്കുകൂട്ടലുകൾ ശരിവയ്ക്കുന്ന തരത്തിലാണ് ഭാഗ്യക്കുറിയുടെ ആദ്യ വാരത്തിലെ വിൽപ്പന.