koott

തിരുവനന്തപുരം: ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും നിയമസഹായം ലഭ്യമാക്കി അവരെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിക്കുന്നതിനുമായി കേരള പൊലീസ് നടപ്പാക്കുന്ന 'കൂട്ട്' എന്ന പദ്ധതി നാളെ നിലവില്‍ വരികയാണ്. ഇതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30ന് കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.