katrina-kaif

മുംബയ്: താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനുമെതിരെ സമൂഹമാദ്ധ്യമത്തിലൂടെ വധഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. മുംബയ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. മുംബയ് സാന്താക്രൂസ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശിലെ ലക്‌നൗ സ്വദേശി മൻവീന്ദർ സിംഗാണ് അറസ്റ്റിലായത്. കത്രീനയുടെ വലിയ ആരാധകനായ ഇയാൾ താരത്തെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. സിനിമയിലും മറ്റും അഭിനയിക്കാൻ ശ്രമിക്കുകയായിരുന്ന മൻവീന്ദർ സിംഗ് കത്രീനയുമൊത്തുള്ള എഡിറ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇയാൾ കത്രീനയെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ വിക്കി കൗശൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. രാവിലെയാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മൻവീന്ദർ സിംഗ് കത്രീനയെ ഭീഷണിപ്പെടുത്തി സന്ദേശങ്ങൾ അയക്കുന്നുവെന്നും താരത്തെ പിന്തുടരുകയാണെന്നും പരാതിയിൽ പറയുന്നു.

View this post on Instagram

A post shared by King Aditya Rajput🇮🇳VVIP (@kingbollywoodceo)

View this post on Instagram

A post shared by King Aditya Rajput🇮🇳VVIP (@kingbollywoodceo)