താരം സെപ്തംബറിൽ ആരംഭിക്കാൻ ആലോചന

beeb

നിവിൻപോളി മെലിയാൻ ഒരുങ്ങുന്നു. നിവിൻ പോളിയെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന താരം എന്ന ചിത്രത്തിനുവേണ്ടിയാണ് നിവിൻ തടികുറച്ച് മെലിഞ്ഞ് സുന്ദരനാവുന്നത്.

കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി ശരീരം മാറ്റിമറിക്കാൻ തയ്യാറാകുന്ന താരമാണ് നിവിൻ .ലവ് ആക്ഷൻ ഡ്രാമയിൽ പുത്തൻ ഗെറ്റപ്പിലാണ് നിവിൻ എത്തിയത്.താരനിർണയം പുരോഗമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കാനാണ് ആലോചന. കിളി പോയ്, കോഹിന്നൂർ എന്നീ ചിത്രങ്ങൾക്കുശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന താരത്തിന് വിവേക് രഞ്ജിത് രചന നിർവഹിക്കുന്നു. കിളി പോയ് എന്ന ചിത്രത്തിന്റെ രചയിതാവാണ് വിവേക്. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രത്തിന് പ്രതീഷ് എം. വർമ്മ ഛായാഗ്രഹണം നിർവഹിക്കുന്നു.

രാഹുൽ രാജ് ആണ് സംഗീത സംവിധാനം .