
ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുളള ഓൺലൈൻ രജിസ്‌ട്രേഷൻ (https://admissions.keralauniversity.ac.in) ആഗസ്റ്റ് 10 വരെ നീട്ടി.
ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ പോർട്ടലിൽ ചേർത്തല നൈപുണ്യ സ്‌കൂൾ ഒഫ് മാനേജ്‌മെന്റിൽ MTTM കോഴ്സും ഉൾപ്പെടുത്തി.
ബി.എഡ് പ്രവേശനം
ഗവ./എയ്ഡഡ്/സ്വാശ്രയ/കെ.യു.സി.ടി.ഇ ട്രെയിനിംഗ് കോളേജുകളിലേയും ബി.എഡ് പ്രവേശനത്തിനുളള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക് admissions.keralauniversity.ac.in.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.സി.എ (സപ്ലിമെന്ററി - 2015 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ എം.സി.എ (2015 സ്‌കീം - സപ്ലിമെന്ററി) പരീക്ഷ ടൈംടേബിൾ വെബ്‌സൈറ്റിൽ.
സീറ്റൊഴിവ്
തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് സീറ്റൊഴിവുണ്ട്. യോഗ്യത: ബിരുദം, കോഴ്സ് കാലാവധി: ഒരു വർഷം, ക്ലാസുകൾ: രാവിലെ 7 മുതൽ 9 വരെ, കോഴ്സ് ഫീസ്: 19,500, ഉയർന്ന പ്രായപരിധി ഇല്ല. www.keralauniversity.ac.in നിന്നും (Departments – Centre for Adult Continuing Education and Extension page) അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് എസ്.ബി.ഐ യിൽ A/c.No.57002299878 ൽ 100 രൂപ അടച്ച രസീതും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം പി.എം.ജി ജംഗ്ഷൻ, സ്റ്റുഡന്റ്സ് സെന്റർ കാമ്പസിലെ സി.എ.സി.ഇ.ഇ ഓഫീസിൽ എത്തിക്കണം.