ഇനി ഒരുമാസം കൂടി ചിത്രീകരണം

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തങ്കം മുംബയിലേക്ക് ഷിഫ്ട് ചെയ്യുന്നു. ഷെഡ്യൂൾ പാക്കപ്പായ ചിത്രം ആഗസ്റ്റ് 5ന് കോയമ്പത്തൂരിൽ പുനരാരംഭിക്കും. 18ന് ആണ് മുംബയ് യിലേക്ക് ഷിഫ്ട് ചെയ്യുന്നത്. അഞ്ചു ദിവസം മുംബയ് യിൽ ചിത്രീകരണം ഉണ്ടാവും. അതിനുശേഷം കോയമ്പത്തൂരിലേക്ക് ഷിഫ്ട് ചെയ്യും. ഒരു മാസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്.. ആഗസ്റ്റ് അവസാനം ചിത്രം പാക്കപ്പ് ആവും. മറാത്തി നടൻ ഗിരീഷ് കുൽക്കർണി ആണ് തങ്കത്തിലെ മറ്റൊരു പ്രധാന താരം. ശ്യാം പുഷ്കരൻ രചന നിർവഹിക്കുന്നു. ഗൗതം ശങ്കർ ആണ് ഛായാഗ്രഹണം. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ , ദിലീഷ് പോത്തൻ എന്നിവർ ചേർന്നാണ് നിർമ്മാണം.