girl

ഭോപ്പാൽ: രാത്രി കിടക്കയിൽ മൂത്രമൊഴിച്ചതിന് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ചു. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഒൻപതുവയസുകാരിയായ വളർത്തുമകളോട് ക്രൂരത കാട്ടിയ നാൽപതുകാരിയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അടുത്ത ബന്ധുവായ സ്ത്രീ കുട്ടിയെ ദത്തെടുത്ത് വളർത്തുകയായിരുന്നു.

കുട്ടിയ്ക്ക് സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി പ്രസിഡന്റ് പല്ലവി പോർവാൾ പറഞ്ഞു. കുട്ടിയുടെ തലമുടി പിഴുതുമാറ്റിയിട്ടുണ്ട്. ശരീരത്തിൽ നഖം കൊണ്ടുള്ള മുറിവുകൾ കണ്ടെത്തിയതായും പല്ലവി പറഞ്ഞു.

അതേസമയം, കുട്ടി ചികിത്സയിലാണെന്നും ഡോക്ടർമാരുമായി വിശദമായി സംസാരിച്ചതിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണിക്കുമെന്നും പൊലീസ് അറിയിച്ചു.