canara-bank

കൊച്ചി: നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ കനറാ ബാങ്ക് 71.8 ശതമാനം വളർച്ചയോടെ 2022 കോടി രൂപ ലാഭം നേടി. കഴിഞ്ഞവർഷത്തെ സമാനപാദത്തിൽ ലാഭം 1,177 കോടി രൂപയായിരുന്നു. പ്രവർത്തനലാഭം 20.53 ശതമാനം ഉയർന്ന് 6,606 കോടി രൂപയായി.

അറ്റ പലിശവരുമാനം 10.15 ശതമാനം മെച്ചപ്പെട്ട് 6,785 കോടി രൂപയിലെത്തി. പലിശേതര വരുമാനം 24.55 ശതമാനം ഉയർന്ന് 5,175 കോടി രൂപയായി. വിവിധ ഫീസുകളിൽ നിന്നുള്ള വരുമാനവർദ്ധന 17.95 ശതമാനമാണ്. മൊത്തം നിഷ്‌ക്രിയ ആസ്‌തി 8.5 ശതമാനത്തിൽ നിന്ന് 6.98 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 3.46 ശതമാനത്തിൽ നിന്ന് 2.48 ശതമാനത്തിലേക്കും താഴ്‌ന്നത് ബാങ്കിന് നേട്ടമായി. ബാങ്കിന്റെ മൊത്തം ബിസിനസ് 11.45 ശതമാനം ഉയർന്ന് 19.01 ലക്ഷം കോടി രൂപയിലെത്തി.