tata

കൊച്ചി: ബാങ്കിടപാടുകാർക്ക് ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് സേവനങ്ങൾ നൽകാനായി ടാറ്റാ എ.ഐ.എ ലൈഫ് ഇൻഷ്വറൻസും സിറ്റി യൂണിയൻ ബാങ്കും സഹകരിക്കുന്നു. സിറ്റി യൂണിയൻ ബാങ്കിന്റെ 700ലേറെ വരുന്ന ശാഖകളിൽ സേവനം ലഭ്യമാക്കും.

ടേം ഇൻഷ്വറൻസ്, ഗാരന്റീഡ് വിപണി അനുബന്ധ സമ്പാദ്യപദ്ധതികൾ, പെൻഷൻ പദ്ധതികൾ, ക്രിട്ടിക്കൽ ഇൽനെസ് - ഹോസ്‌പിറ്റലൈസേഷൻ പരിരക്ഷ തുടങ്ങിയ സേവനങ്ങളാണ് നൽകുകയെന്ന് ടാറ്റാ എ.ഐ.എ ലൈഫ് ഇൻഷ്വറൻസ് പ്രസിഡന്റും ചീഫ് ഡിസ്‌ട്രിബ്യൂഷൻ ഓഫീസറുമായ വെങ്കി അയ്യർ പറഞ്ഞു.