sri-lanka

കൊളംബോ : ശ്രീലങ്കയിലെ ഇന്ധനക്ഷാമത്തിനിടെ പെട്രോൾ പമ്പുകൾക്ക് മുന്നിലെ മണിക്കൂറുകളോളം നീളുന്ന ക്യൂ ഒഴിവാക്കാൻ റേഷൻ മാതൃകയിലുള്ള ഇന്ധന വിതരണത്തിനായുള്ള 'നാഷണൽ ഫ്യുവൽ പാസ് " സംവിധാനം ഇന്ന് മുതൽ നിലവിൽ വരുമെന്ന് ഊർജ മന്ത്രി കാഞ്ചന വിജേശേഖര പറഞ്ഞു.

വാഹന നമ്പറുകളും മറ്റു രേഖകളും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്ന എല്ലാ നാഷണൽ ഐഡന്റിറ്റി കാർഡ് ഉടമകൾക്കും ഒരു ക്യു.ആർ കോഡ് നൽകുകയും ഈ കോഡ് വഴി ഓരോ ആഴ്ചയും നിശ്ചിത ഇന്ധന ക്വാട്ട ഉറപ്പാക്കുന്നതുമാണ് നാഷണൽ ഫ്യുവൽ പാസ് പദ്ധതി.

നിലവിൽവാഹന നമ്പറിന്റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇന്ധന വിതരണം ഓഗസ്റ്റ് 1 വരെ തുടരും. ശേഷം ക്യൂ.ആർ കോഡ് സംവിധാനം മാത്രമേ ഇന്ധനവിതരണത്തിന് അനുവദിക്കൂ എന്നും അതിന് മുന്നേ എല്ലാപമ്പുടമകളും ഇതിന് വേണ്ട സംവിധാനങ്ങൾ സജ്ജമാക്കണമെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.