murmu

ന്യൂഡൽഹി: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവൻ ഒഴിഞ്ഞു. സർക്കാർ വസതികളിൽ ഏറ്റവും വലിപ്പമേറിയ 12 ജൻപഥിലാണ് ഇനി രാംനാഥ് കോവിന്ദ് താമസിക്കുക. 10 ജൻപഥിൽ താമസിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയാണ് രാംനാഥ് കൊവിന്ദിന്റെ അയൽവാസി.

മുൻ കേന്ദ്രമന്ത്രിയും എൽ ജെ പി നേതാവുമായിരുന്ന രാംവിലാസ് പാസ്വാനായിരുന്നു 30 വർഷത്തോളം 12 ജൻപഥിൽ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം റെയിൽവേ - ഐ ടി മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്രം വീട് അനുവദിച്ചെങ്കിലും പാസ്വാന്റെ കുടുംബം ഒഴിയാൻ തയ്യാറായില്ല. കഴിഞ്ഞ മാർച്ചിൽ പാസ്വാന്റെ കുടുംബത്തോട് വീട് ഒഴിയാൻ സർക്കാർ വീണ്ടും ആവശ്യപ്പെട്ടെങ്കിലും അവർ കൂടുതൽ സമയം ചോദിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി. എന്നാൽ ഈ ഹർജി ഹൈക്കോടതി തള്ളി.

രാംനാഥ്‌ കോവിന്ദിനെ പുതിയ വസതിയിലേക്ക് ആനയിക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവർ എത്തി.

Former President #RamNathKovind receives a Tri-Services Guard of Honour at Rashtrapati Bhavan.@rashtrapatibhvn pic.twitter.com/nSOKpVlDKM

— DD News (@DDNewslive) July 25, 2022