
കാഠ്മണ്ഡു : നേപ്പാളിൽ റിക്ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ രാവിലെ പ്രാദേശിക സമയം 6.07ന് കാഠ്മണ്ഡുവിന് കിഴക്ക് സിന്ധുപാൽചൗക് ജില്ലയിലെ ഹെലാംബുവിലാണ് ചലനമുണ്ടായത്. കാഠ്മണ്ഡു താഴ്‌വരയിലുടനീളം പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.