
കറാച്ചി : പാകിസ്ഥാനിലെ അപ്പർ കൊഹിസ്ഥാനിലെ കാൻഡിയയിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 50ലേറെ വീടുകളും മിനി പവർ സ്റ്റേഷനുകളും ഒലിച്ചുപോയി. നൂറോളം വീടുകൾ തകർന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രദേശവാസികളെ നേരത്തെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇതുവരെ ആളപായം റപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്തെ ജല, വൈദ്യുതി വിതരണ സംവിധാനങ്ങൾ താറുമാറായി. നിരവധി കന്നുകാലികൾക്ക് ജീവൻ നഷ്ടമായി.