lovelina

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​ൻ​ ​ബോ​ക്സിം​ഗ് ​ഫെ​ഡ​റേ​ഷ​ൻ​ ​മാ​ന​സീ​ക​മാ​യി​ ​പീ​ഡി​പ്പി​ക്കു​ന്നു​ ​എ​ന്നു​ൾ​പ്പെ​ടെ​യു​ള്ള​ ​ക​ടു​ത്ത​ ​ആ​രോ​പ​ണ​ങ്ങ​ളു​മാ​യി​ ​ടോ​ക്യോ​ ​ഒ​ളി​മ്പി​ക്സി​ലെ​ ​വെ​ങ്ക​ല​ ​മെ​ഡ​ൽ​ ​ജേ​താ​വ് ​ലോവ്‌​ലി​ന​ ​ബോ​ർ​ഗോ​ഹെ​യ്ൻ.​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ഇം​ഗ്ല​ണ്ടി​ലെ ബർമിംഗ്ഹാമിലാണ് ​ലോ​വ്‌​ലി​നയിപ്പോൾ.​ ​

താ​നി​പ്പോ​ൾ​ ​വ​ലി​യ​ ​ദു​ഖ​ത്തി​ലാ​ണെ​ന്നും​ ​ബോ​ക്സിം​ഗ് ​ഫെ​ഡ​റേ​ഷ​ൻ​ ​ത​ന്നെ​ ​മാ​ന​സീ​ക​മാ​യി​ ​പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും​ ​ലോ​വ്‌​ലി​ന ​ട്വീ​റ്റ് ​ചെ​യ്തു.​ ​ ഒ​ളി​മ്പി​ക്സി​ൽ​ ​മെ​ഡ​ൽ​ ​നേ​ടാ​ൻ​ ​എ​ന്നെ​ ​സ​ഹാ​യി​ച്ച​ ​പ​രി​ശീ​ല​ക​രെ​ ​അ​ടി​ക്ക​ടി​ ​മാ​റ്റി​ ​ഫെ​ഡ​റേ​ഷ​ൻ​ ​അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ്.​ ​ഇ​തു​വ​ഴി​ ​എ​ന്റെ​ ​പ​രി​ശീ​ല​നം​ ​ത​ട​സ​പ്പെ​ടു​ത്താ​നാ​ണ് ​ശ്ര​മം.​ ​ഫെ​ഡ​റേ​ഷ​ൻ​ ​ഇ​ത്ത​ര​ത്തി​ൽ​ ​അ​പ​മാ​നി​ക്കു​ന്ന​ ​പ​രി​ശീ​ല​ക​രി​ൽ​ ​ഒ​രാ​ൾ​ ​ദ്റോ​ണാ​ചാ​ര്യ​ ​അ​വാ​ർ​ഡ് ​നേ​ടി​യി​ട്ടു​ള്ള​ ​സ​ന്ധ്യ​ ​ഗു​രും​ഗ്ജി​ ​ആ​ണ്. ​ ​സ​ന്ധ്യാ​ ​ഗു​രും​ഗ്ജി​യെ​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സ് ​വി​ല്ലേ​ജി​ൽ​ ​താ​മ​സി​പ്പി​ക്കാ​ൻ​ ​ഫെ​ഡ​റേ​ഷ​ൻ ​അ​നു​മ​തി​ ​ന​ൽ​കു​ന്നി​ല്ല.​ ​-​ലോ​വ്‌​ലി​ന​ ​ട്വീ​റ്റ് ​ചെ​യ്തു. ലോ​വ്‌​ലി​ന​യു​ടെ​ ​ട്വീ​റ്റി​ന് ​പി​ന്നാ​ലെ​ ​സ​ന്ധ്യ​ ​ഗു​രും​ഗ്ജി​യ്ക്ക് ​ഗെ​യിം​സ് ​വി​ല്ലേ​ജി​ൽ​ ​താ​മ​സി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ചെ​യ്യാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​നോ​ട് ​കാ​യി​ക​ ​മ​ന്ത്രാ​ല​യം​ ​ആ​വ​ശ്യ​പ്പെ​ട്ടു.