
രാജ്‌കോട്ട്: ഗുജറാത്തിൽ വ്യാജമദ്യം കഴിച്ച് 13 പേർക്ക് ജീവൻ നഷ്‌ടമായി. ബോട്ടഡ് ജില്ലയിലും അഹമ്മദാബാദ് ജില്ലയിലുമാണ് ദുരന്തമുണ്ടായത്. ഇതിൽ അഞ്ചുപേർ ബോട്ടഡിലും എട്ടുപേർ അഹമ്മദാബാദിലും മരണമടഞ്ഞതായി പൊലീസ് സ്ഥിരീകരിച്ചു. മദ്യദുരന്തത്തിൽ പെട്ടവർ ജില്ലകളിലെ വിവിധ സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ബോട്ടഡിലെ റോജിഡ് ഗ്രാമത്തിലാണ് സംഭവങ്ങളുടെ തുടക്കം.
മദ്യപിച്ചവരിൽ ചിലർക്ക് ഉടൻ തന്നെ മസ്‌തിഷ്‌ക മരണം സംഭവിച്ചു.ബോട്ടഡിൽ പ്രാദേശികമായി നിർമ്മിച്ച മദ്യമാണ് ഇവരെല്ലാം കഴിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.