vineeth

തൃശൂർ: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ. ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്തിക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പണമിടപാട് സംബന്ധിച്ച തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. അലക്സിൽ നിന്ന് പുത്തൻപീടിക സ്വദേശിയായ വിനീത് ആറ് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതിൽ മൂന്ന് ലക്ഷം രൂപ തിരികെ കൊടുത്തതായി പറയപ്പെടുന്നു.

കഴിഞ്ഞ ദിവസം ബാക്കി പണം ചോദിച്ച് വീട്ടിലെത്തിയ അലക്സിനെ നടൻ വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ അലക്സ് ആശുപത്രിയിൽ ചികിത്സയിലാണ്. അയ്യപ്പനും കോശിയും, ആട് 2, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.