sanju

പോ​ർ​ട്ട് ​ഒ​ഫ് ​സ്പെ​യ്ൻ​​:​ അവസാന ഓവർ വരെ ആവേശം നിലനിന്നിരുന്ന ഇന്ത്യ-വിൻഡീസ് ​ര​ണ്ടാം​ ​ഏ​ക​ദി​ന​ ​മ​ത്സ​ര​ത്തി​ൽ തിളങ്ങിയ സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹവും പിന്തുണയും. മത്സരത്തിൽ ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗ് ​തി​ര​ഞ്ഞെ​ടു​ത്ത​ ​വെ​സ്റ്റ് ​ഇ​ൻ​ഡീ​സ് ​നി​ശ്ചി​ത​ 50​ ​ഓ​വ​റി​ൽ​ ​ആ​റ് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 311​ ​റ​ൺ​സ​ടി​ച്ചു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ 2​ ​പ​ന്തും​ 2​വി​ക്ക​റ്റും​ ​ശേ​ഷി​ക്കെ​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.

അ​ക്ഷ​ർ​ ​പ​ട്ടേ​ൽ​ ​(35​ ​പ​ന്തി​ൽ​ ​പു​റ​ത്താ​കാ​തെ​ 64​)​​,​​​ ​സ​ഞ്ജു​ ​സാം​സ​ൺ​ ​(51​ ​പ​ന്തി​ൽ​ 54)​​,​​​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​(63​)​​​ ​എ​ന്നി​വ​രു​ടെ​ ​സ​മ​യോ​ചി​ത​മാ​യ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ക​ളാ​ണ് ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ ​തോ​ൽ​വി​ ​മു​ന്നി​ൽ​ക്ക​ണ്ട​ ​ഇ​ന്ത്യ​യ്ക്ക് ​ഗം​ഭീ​ര​ ​ജ​യ​മൊ​രു​ക്കി​യ​ത്.​ ​സ​ഞ്ജു​വി​ന്റെ​യും​ ​അ​ക്ഷ​റി​ന്റെ​യും​ ​ക​ന്നി​ ​ഏ​ക​ദി​ന​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ക​ളാ​യിരുന്നു ഇ​ത്.​ ​

പ്ര​തി​സ​ന്ധി​ ​സ​മ​യ​ത്ത് ​ബാ​റ്റ് ​കൊ​ണ്ട് ​ഇ​ന്ത്യ​ൻ​ ​വി​ജ​യ​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​പ​ങ്കു​വ​ഹി​ച്ച​ ​മ​ല​യാ​ളി​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ബാ​റ്റർ​ ​സ​ഞ്ജു​ ​സാം​സ​ണിനെ​ ​പ്ര​ശം​സി​ച്ച് ​നിരവധിയാളുകളാണ് എത്തിയത്. ഈയിടെ​ ​അ​യ​ർ​ല​ൻ​ഡി​നെ​തി​രായ​ ​ട്വ​ന്റി​-20​യി​ൽ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​സ​ഞ്ജു​ ​നേ​ടി​യി​രു​ന്നു.

sanju-kaneria

ഇപ്പോഴിതാ ഇന്ത്യൻ ദേശീയ ടീമിൽ സ്ഥിരമായി അവസരം നൽകിയാൽ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനം കാണാമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്റെ മുൻ താരം ഡാനിഷ് കനേരിയ. വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ സഞ്ജുവിന്റെ പ്രകടനത്തിന് പിന്നാലെയാണ് കനേരിയയുടെ പരാമർശം.

സഞ്ജു വളരെ മികച്ച കളിക്കാരനാണെന്നും സ്ഥിരമായി അവസരം നൽകിയാൽ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്നതിൽ സംശയം വേണ്ടെന്നും കനേരിയ പറഞ്ഞു. നീണ്ട ഇന്നിംഗ്‌സ് കളിക്കാനുള്ള കഴിവ് സഞ്ജുവിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു.

രാജ്യാന്തര ക്രിക്കറ്റിൽ ലഭിക്കുന്ന അവസരങ്ങൾ സഞ്ജു മുതലാക്കുന്നില്ലെന്ന് പലതവണ വിമർശനങ്ങൾ കേട്ടിട്ടുള്ളതാണ്. ഇതിനിടയിലാണ് പിന്തുണയുമായ് മുൻ പാക് താരം എത്തിയിരിക്കുന്നത്.

An amazing display of class from @IamSanjuSamson! He showed poise throughout these incredible plays.

Watch the India tour of West Indies LIVE, only on #FanCode👉 https://t.co/RCdQk1l7GU@BCCI @windiescricket#WIvIND #INDvsWIonFanCode #INDvsWI pic.twitter.com/yHVSlYdDPK

— FanCode (@FanCode) July 24, 2022