kargil-vijay-divas

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഗിൽ വിജയം കൈവരിച്ച ഈ ദിവസം രാജ്യത്തിന് അഭിമാനിക്കാനുള്ളതാണെന്നും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് സല്യൂട്ട് എന്നും മോദി ട്വിറ്ററിൽ കുറിച്ചു.

कारगिल विजय दिवस मां भारती की आन-बान और शान का प्रतीक है। इस अवसर पर मातृभूमि की रक्षा में पराक्रम की पराकाष्ठा करने वाले देश के सभी साहसी सपूतों को मेरा शत-शत नमन। जय हिंद! pic.twitter.com/wIHyTrNPMU

— Narendra Modi (@narendramodi) July 26, 2022

'ഭാരതാംബയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമാണ് കാർഗിൽ വിജയ് ദിവസ്. ഈ അവസരത്തിൽ, മാതൃരാജ്യത്തിന്റെ പ്രതിരോധത്തിനായി ധീരതയുടെ ഔന്നത്യം പ്രകടിപ്പിച്ച രാജ്യത്തെ എല്ലാ ധീര പുത്രന്മാർക്കും എന്റെ സല്യൂട്ട്.'- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Defence Minister Rajnath Singh pays tribute to soldiers who lost their lives in the 1999 Kargil War and lays a wreath at the National War Memorial in Delhi, on #KargilVijayDiwas pic.twitter.com/i0fYv519L7

— ANI (@ANI) July 26, 2022

പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികരെ അനുസ്മരിച്ചു. ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ രാജ്‍നാഥ് സിംഗ് പുഷ്പചക്രം അർപ്പിച്ചു. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി, നാവിക സേനാ മേധാവി അഡ്‍മിറൽ ആർ ഹരികുമാർ എന്നിവരും ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.