
ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയ‌്ക്ക് ഇത്തവണത്തെ ദേശീയ പുരസ്‌കാരം ലഭിക്കാത്തതിൽ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പ്രതിഷേധമുയർത്തിയിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ. കുടുംബം പുലർത്താൻ ഭർത്താവ് പോയി കഷ്ടപ്പെട്ട് പണം സമ്പാദിച്ചു വരുമ്പോൾ അടുക്കളയിലെ കാര്യങ്ങൾ നോക്കുന്നത് സ്ത്രീ സമൂഹത്തിനെതിരെ ഉള്ള എന്തോ അടിച്ചമർത്തൽ ആണെന്ന് വരുത്തി ഹൈന്ദവ വിശ്വാസങ്ങളെ ആക്ഷേപിച്ച് പടം എടുത്താൽ ഇവിടുത്തെ കപട സാംസ്കാരിക വാദികൾക്ക് അത് മികച്ചതായിരിക്കുമെന്നും, സത്യ സന്ധമായി സ്ത്രീകളുടെ മുന്നേറ്റം ആണ് സിനിമയിൽ കാണേണ്ടതെങ്കിൽ കന്മദവും,ഹൗ ഓൾഡ് ആർ യൂ പോലെയുള്ള സിനിമകൾ ചർച്ച ചെയ്യൂവെന്നും മാരാർ പറയുന്നു.
ദേശീയ അവാർഡ്ന് ജിയോ ബേബിയുടെ ഇന്ത്യൻ കിച്ചണ് പരിഗണിച്ചില്ല എന്ന വിഷമം മാതൃഭൂമി പങ്ക് വെയ്ക്കുക ഉണ്ടായി.. ആ എഴുത്തിൽ ഞാൻ ചിരിച്ചു മരിച്ച ചില ഭാഗങ്ങൾ ഉണ്ടായിരുന്നു... 1929 ൽ വി ടി യുടെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന ശക്തമായ സ്ത്രീ ശാക്തീകരണം ഉയർത്തുന്ന നാടകത്തിന്റെ അണിയറയിൽ ഉണ്ടായിരുന്ന ഇ.എം.എസ് നാടകത്തിന്റെ ആദ്യ അവതരണ സമയം നാടകം കണ്ട സദസ്സ് ഇളകി മറിയുന്നത് കണ്ടപ്പോൾ വി ടി ഭട്ടതിരിപ്പാടിന്റെ കഴുത്തിൽ തൂങ്ങി സന്തോഷം കൊണ്ട് തുള്ളി ചാടി ... വർഷങ്ങൾക്ക് ഇപ്പുറം സ്ത്രീ ശാക്തീകരണം ഉയർത്തുന്ന ഇന്ത്യൻ കിച്ചൻ കണ്ടിരുന്നെങ്കിൽ ഇ.എം.എസ് ജിയോ ബേബിയുടെ കഴുത്തിൽ പിടിച്ചു തുള്ളി ചാടിയേനെ എന്നാണ് മാതൃഭൂമി പറയുന്നത്... അല്ലേലും വല്ലവന്റെയും കഴുത്തു ഒടിക്കാം എന്നല്ലാതെ കമ്മ്യൂണിസ്റ്റ്കാർ എന്ത് സ്ത്രീ ശാക്തീകരണം ആണ് നടപ്പിലാക്കിയത് എന്നൊന്നും ചോദിക്കരുത്... ഇ.എം.എസ് മന്ത്രി സഭയിലെ ഏറ്റവും ശക്തയായ മന്ത്രി ആയിരുന്ന ഗൗരി അമ്മയെ പിന്നീട് ഗൗരി ചൊവത്തി എന്ന് ആക്ഷേപിച്ചതും പാർട്ടിയിൽ നിന്നും ചവിട്ടി പുറത്താക്കിയതും ആണ് കേരളം കണ്ടത്... അതേ സമയം അന്നത്തെ ബൂർഷ സവർണ്ണ മേധാവികൾ ആയിരുന്ന കോണ്ഗ്രസ്സ് ഒരു വനിതയ്ക്ക് രാജ്യ ഭരണവും 1963ഇൽ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ (ജനസംഖ്യാ അടിസ്ഥാനത്തിൽ) മുഖ്യമന്ത്രി ആക്കിയും സ്ത്രീ സമൂഹത്തെ മുന്നോട്ട് കൊണ്ട് വരാൻ ശ്രമിച്ചു..ഏതാണ്ട് 20വർഷത്തിനു മുകളിൽ ആയി അവരെ നയിക്കുന്നതും വനിത ആണ്.. കുടുംബം പുലർത്താൻ ഭർത്താവ് പോയി കഷ്ടപ്പെട്ട് പണം സമ്പാദിച്ചു വരുമ്പോൾ അടുക്കളയിലെ കാര്യങ്ങൾ നോക്കുന്നത് സ്ത്രീ സമൂഹത്തിനെതിരെ ഉള്ള എന്തോ അടിച്ചമർത്തൽ ആണെന്ന് വരുത്തി ഹൈന്ദവ വിശ്വാസങ്ങളെ ആക്ഷേപിച്ചും പടം എടുത്താൽ ഇവിടുത്തെ കപട സാംസ്കാരിക വാദികൾക്ക് അത് മികച്ചതായിരിക്കും .. ഇനി സത്യ സന്ധമായി സ്ത്രീകളുടെ മുന്നേറ്റം ആണ് സിനിമയിൽ കാണേണ്ടതെങ്കിൽ കന്മദവും,ഹൗ ഓൾഡ് are യൂ പോലെയുള്ള സിനിമകൾ ചർച്ച ചെയ്യൂ... ചിരിപ്പിച്ചു കൊല്ലാൻ വേണ്ടി ഇത്തരം ലേഖനങ്ങൾ മാതൃഭൂമി എഴുതരുത്... https://www.facebook.com/100064275505737/posts/433078682177978/
Posted by Akhil Marar on Monday, 25 July 2022