lpg

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം ലോക്സഭയിൽ ബഹളം ഉയർത്തിയിരുന്നു. എന്നാൽ പാചക വാതകം ലോകരാജ്യങ്ങളിൽ തന്നെ ഏറ്റവും വിലകുറവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഈ മാസം ആദ്യവും എൽ പി ജി വില സിലിണ്ടറിന് അമ്പത് രൂപ വർദ്ധിച്ചതോടെയാണ് വിലക്കയറ്റത്തിനെതിരെ പ്രതിഷേധം ആരംഭിച്ചത്. എൽപിജി 14.2 കിലോഗ്രാം സിലിണ്ടറിന് രാജ്യതലസ്ഥാനത്ത് 1,053 രൂപയാണ് ഇപ്പോൾ. എന്നാൽ ഇത് ലോകരാജ്യങ്ങളുടെ കണക്കെടുത്ത് പരിശോധിച്ചാൽ കുറവാണെന്നാണ് കേന്ദ്ര മന്ത്രിയുടെ പക്ഷം. ഇതിനായി വിവിധ രാജ്യങ്ങളിലെ വിലയും അദ്ദേഹം പുറത്ത് വിട്ടു.

ഇന്ത്യയുടെ അയൽരാജ്യങ്ങളായ ശ്രീലങ്ക, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിലേയും മറ്റ് സന്പന്ന രാജ്യങ്ങളായ അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ എന്നിവയ്‌ക്കൊപ്പം ഇന്ത്യയിലെ വിലയും ചേർത്താണ് മന്ത്രിയുടെ താരതമ്യം. മന്ത്രി നൽകിയ വിലപ്പട്ടിക ചുവടെ

ഇന്ത്യ 1,053 രൂപ
പാകിസ്ഥാൻ 1,113.73 രൂപ
നേപ്പാൾ 1,139.93 രൂപ
ശ്രീലങ്ക 1,343.32 രൂപ
യുഎസ് 1,754.26 രൂപ
ഓസ്‌ട്രേലിയ 1,764.67 രൂപ
കാനഡ 2,411.20 രൂപ

ഇന്ധനം, എൽ പി ജി എന്നിവയിൽ ഒരു രാജ്യത്തെ മാത്രം ഒറ്റപ്പെടുത്തി വില നോക്കാൽ കഴിയില്ലെന്നും, ആഗോള വിപണിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വില സ്ഥിരത നിലനിർത്താൻ മോദിസർക്കാരിന് കഴിഞ്ഞു. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ഏകദേശം 200 രൂപ കുറച്ചു. അഡ്മിനിസ്‌ട്രേറ്റീവ് പ്രൈസിംഗ് മെക്കാനിസത്തിന് കീഴിലാണ് പെട്രോളിയം ഉൽപന്നങ്ങളുടെ വില നിശ്ചയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

As a result of the ‘Citizen First’ policies of #ModiGovt the rise in the price of cooking gas in India is much lower than the global level.
Cooking gas prices around the world have risen on account of increase in input cost.@PMOIndia @PetroleumMin #LPG pic.twitter.com/9RZ4q1uMTf

— Hardeep Singh Puri (@HardeepSPuri) July 25, 2022