hanged

ആലപ്പുഴ: ഭരണിക്കാവ് പഞ്ചായത്ത് ഓഫീസിലെ ജനസേവന കേന്ദ്രത്തിനുള്ളിൽ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കറ്റാനം വെട്ടിക്കോട് പാല കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ(38) ആണ് തൂങ്ങി മരിച്ചത്. ജോലി കഴിഞ്ഞ് ഏറെ വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

രാത്രി പത്തരയോടെ ഷിബു വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ മൊബൈൽ ഫോൺ പഞ്ചായത്ത് ഓഫീസ് പരിസരത്തുതന്നെ ഉണ്ടെന്നു മനസിലായി. തുടർന്ന് പഞ്ചായത്ത് വളപ്പിനകത്തുള്ള ജനസേവന കേന്ദ്രം തുറന്നു പരിശോധിച്ചപ്പോഴാണ് മുറിയിലെ ഫാനിൽ ഷാളിൽ തൂങ്ങിയനിലയിൽ യുവതിയെ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളാണ് മരണകാരണമെന്നും ദുരൂഹത ഇല്ലെന്നും പൊലീസ് പറഞ്ഞു.