sreepadmanabha-swamy-temp

ഭക്തജനങ്ങൾ വർഷങ്ങളായി കാത്തിരുന്ന തീരുമാനം നടപ്പിലാക്കാനൊരുങ്ങി പദ്‌മനാഭ സ്വാമി ക്ഷേത്രം അധികൃതർ. ഏഴു നിലകളുള്ള ക്ഷേത്ര ഗോപുരം ഭക്തജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള ആലോചനയിലാണ് ഭരണസമിതി. ഇതുമായി ബന്ധപ്പെട്ട് സാദ്ധ്യതാ പഠനത്തിന് പുരാവസ്‌തു, വാസ്തുവിദ്യ, സിവിൽ എഞ്ചിനീയർമാർ അടങ്ങുന്ന സംഘത്തെനിയോഗിച്ചു.

ഏഴു നിലകളുള്ള ഗോപുരത്തിലെ ആദ്യത്തെ മൂന്ന് നിലകളിലാണ് തൽക്കാലം പ്രവേശനം അനുവദിക്കുക. ക്ഷേത്രത്തിൽ അമൂല്യ നിധിശേഖരം കണ്ടെത്തിയതിന് പിന്നാലെ ഗോപുരത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിറുത്തിവച്ചിരുന്നു. അതുവരെ ഏഴു നിലകളിലും ഭക്തരെ പ്രവേശിപ്പിച്ചിരുന്നു. ഏഴാം നിലയിലെ വാതിൽ തുറന്നാൽ തിരുവനന്തപുരം നഗരം പൂർണമായും കാണാൻ കഴിയും. മൂന്നാം നിലയിലെ ഗോപുര വാതിൽ വഴി നോക്കിയാൽ മതിലകം മുഴുവനായി കാണാം.

ക്ഷേത്രവരുമാനം വർദ്ധിപ്പിക്കുന്നതിനാണ് ഗോപുരം തുറന്നുകൊടുക്കുന്നത്. പൗർണമി ദിനത്തിൽ അസ്‌തമയ സൂര്യന്റെ രശ്‌മികൾ നേർരേഖയിൽ വരുന്ന വിധത്തിലാണ് ക്ഷേത്രഗോപുരം നിർമ്മിക്കപ്പെട്ടിട്ടുളത്.