ശീഘ്രസ്ഖലനവുമായി ബന്ധപ്പെട്ട് ആളുകൾക്കിടയിൽ തെറ്റിദ്ധാരണകളും സംശയങ്ങളുമൊക്കെ നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സെക്‌സോളജിസ്റ്റും സൈക്കോളജിസ്റ്റുമായ ടൈറ്റസ് പി വർഗീസ്.

"പത്ത് സെക്കൻഡ് കൊണ്ടാണ് ശീഘ്രസ്ഖലനം നടന്നതെങ്കിൽ ഒരു സുഖം, പത്ത് മിനിട്ട് കൊണ്ടാണ് നടന്നതെങ്കിൽ മറ്റൊരു സുഖം എന്നൊന്നും പുരുഷന്മാർക്കില്ല. ഇത് പുരുഷന്റെയല്ല, സ്ത്രീകളുടെ സുഖത്തെയാണ് ബാധിക്കുക. ഭാര്യയുടെ സുഖത്തെ ബാധിക്കുന്ന കാര്യത്തിന് വേണ്ടിയാണ് മിക്കപ്പോഴും പുരുഷന്മാർ വ്യാകുലപ്പെടാറ്.
സ്വയംഭോഗത്തിൽ പെട്ടെന്നാണ് ശുക്ലം സ്രവിച്ചത്. അതുകൊണ്ട് ദാമ്പത്യ ജീവിതത്തിലും ഇങ്ങനെയൊക്കെ സംഭവിക്കാമെന്നാണ് പലരും ചിന്തിക്കുന്നത്. പക്ഷേ ഇതൊരു തെറ്റായ കാര്യമാണ്. സ്വയംഭോഗം ചെയ്യുന്നത് അരമണിക്കൂർ കൊണ്ട് ശുക്ലം പോകാനല്ല. എത്രയും പെട്ടെന്ന് ചെയ്ത് തീരാനുള്ള ആവേശത്തിലാണ് പലരും ചെയ്യുന്നത്.
പങ്കാളിയുമായിട്ടുള്ള ശീഘ്രസ്ഖലനത്തെക്കുറിച്ച് നെഗറ്റീവ് ആയിട്ട് ചിന്തിക്കേണ്ട ആവശ്യമില്ല. അതൊരു പോസിറ്റീവ് അന്തരീക്ഷത്തിൽ സംഭവിക്കുന്നതാണ്. അത് ആ രീതിയിൽ കാണാൻ ശ്രമിക്കുക."- ഡോക്ടർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്നം പരിഹാരിക്കാനുള്ള വഴികളും ഡോക്ടർ വീഡിയോയിൽ പറയുന്നു...