mohanlal-fazil

ആദ്യ കാലങ്ങളിൽ മോഹൻലാലിന്റെ ഡബ്ബിംഗ് മമ്മൂട്ടിയോളം കേമമായിരുന്നില്ലെന്ന് സംവിധായകൻ ഫാസിൽ. സത്യൻ അന്തിക്കാടും ശ്രീനിവാസനും ഇക്കര്യം മോഹൻലാലിനോട് നേരിട്ടു പറഞ്ഞിട്ടുണ്ടെന്നും ഫാസിൽ പറയുന്നു.

ഫാസിലിന്റെ വാക്കുകൾ-

'മോഹൻലാലിനോട് ഡബ്ബിംഗ് കണ്ടുപഠിക്കണമെന്ന് ഞാനല്ല പറഞ്ഞത്. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന എന്റെ പടത്തിൽ രണ്ടു ഏജിലാണ് മമ്മൂട്ടി ചെയ്യുന്നത്. പടം ഇങ്ങിക്കഴിഞ്ഞ് ഒരു ദിവസം സെക്കന്റ് ഷോയ‌്ക്ക് പോയിട്ട് സത്യൻ അന്തിക്കാടും ശ്രീനിവാസനും മോഹൻലാലിനെ വിളിച്ചു പറയുകയായിരുന്നു, നിങ്ങൾ തീർച്ചയായും ആ പടം കണ്ട് വോയിസ് മോഡുലേഷൻ എന്തെന്ന് മനസിലാക്കണമെന്ന്.

പക്ഷേ ഒരുകാര്യം ഷുവർ ആണ്. മോഹൻലാലിന്റെ പഴയ പടങ്ങൾ കാണുമ്പോൾ വോയിസ് മോഡുലേഷൻ ശക്തമല്ല. പിന്നീട് മോഹൻലാൽ അതിൽ കാലനായി. ഭയങ്കര വലിയ കാലനായി'.

ഇപ്പോഴത്തെ സാഹചര്യത്തിൽ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ മമ്മൂട്ടി തന്നെയാണ് കേമൻ. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഭീഷ്‌മപർവമെന്നും ഫാസിൽ കൂട്ടിച്ചേർത്തു.