
മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രം പുറപ്പെടാ മേൽശാന്തിയായി ചെങ്ങന്നൂർ വെൺമണി ശാർങക്കാവ് പടിഞ്ഞാറ്റിടത്തില്ലം കെ.ശംഭു നമ്പൂതിരിയെ (46) തിരഞ്ഞെടുത്തു.പരേതരായ നാരായണര് കൃഷ്ണര്,ശ്രീദേവി അന്തർജനം ദമ്പതികളുടെ മകനാണ്.നിലവിൽ കൊയ്പ്പള്ളികാരാണ്മ ദേവീ ക്ഷേത്രം മേൽശാന്തിയാണ്.ചെറുകോൽ ചെറുതാഠം ജി.വി.ശ്രീലേഖയാണു ഭാര്യ.ശരത് കൃഷ്ണൻ,അജിത കൃഷ്ണൻ എന്നിവരാണ് മക്കൾ.
ശംഭുനമ്പൂതിരിയുടെ മുത്തച്ഛൻ നാരായണര്,അച്ഛൻ നാരായണര് കൃഷ്ണരര് എന്നിവർ ചെട്ടികുളങ്ങര മേൽശാന്തിമാരായിരുന്നു.മുൻപ് 4 തവണ മേൽശാന്തി പദത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും അഞ്ചാം തവണയാണ് ഭാഗ്യം കടാക്ഷിച്ചത്.ചിങ്ങം ഒന്നിന് സ്ഥാനമേറ്റ് ക്ഷേത്രത്തിൽ ഭജനയിരുന്ന ശേഷം സെപ്തംബർ ഒന്നു മുതൽ പൂജകൾ ആരംഭിക്കും.