
കൊച്ചി : സിൽവർലൈൻ പദ്ധതി നല്ല ആശയമാണെന്നും എന്നാൽ നടപ്പാക്കേണ്ടത് ഈ രീതിയിൽ അല്ലെന്നും വ്യക്തമാക്കി ഹൈക്കോടതി. കെ റെയിൽ സാമൂഹിക ആഘാത പഠനത്തിനെതിരായ ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. പദ്ധതി നടപ്പാക്കാൻ സർക്കാർ അനാവശ്യ ധൃതി കാണിച്ചു. ജനങ്ങളെ ഒപ്പം നിറുത്തി ഭരണഘടനാനുസൃതമായി വേണം സർക്കാർ പ്രവർത്തിക്കേണ്ടത്. നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായെന്ന് സർക്കാരും കെ റെയിലും ആലോചിക്കണമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തി തൽസ്ഥിതി അറിയിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകി. സാമൂഹികാഘാത പഠനത്തെ കേന്ദ്ര സർക്കാർ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്നും കേന്ദ്ര സർക്കാർ കൈ കഴുകുകയാണെന്നും കോടതി വ്യക്തമാക്കി.
,സാമഹികാഘാത പഠനത്തിന്റെ സ്റ്റാറ്റസ് എന്താണെന്ന് അറിയിക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹികാഘാത പഠനത്തെ സർക്കാർ തള്ളുകയോ കൊള്ളുകയോ ചെയ്‌തിട്ടില്ലെന്ന് കോടതി പറഞ്ഞു, സർവേക്കല്ലുകൾ ഉപയോഗിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസ് അടുത്തമാസം 10ന് വീണ്ടും പരിഗണിക്കും.