
മരണകാരണങ്ങളിൽ ഏറ്റവും മുൻപന്തിയിലുള്ള കൊറോണറി ഹൃദ്രോഗം വരാതിരിക്കാനും ഉണ്ടെങ്കിൽ മാരകപ്രശ്നമായി മാറാതിരിക്കാനും ആരോഗ്യകരമായ ജീവിതരീതി ശീലിക്കുക. ശരീരഭാരം ആരോഗ്യകരമായി നിലനിറുത്തുക. അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. പുകവലി, അമിത മദ്യപാനം എന്നിവ ഉപേക്ഷിക്കുക.
അമിത രക്തസമ്മർദ്ദം, പ്രമേഹം മുതലായ രോഗങ്ങളുള്ളവർ നേരത്തേതന്നെ കണ്ടെത്തി ആവശ്യമായ ചികിത്സയെടുക്കേണ്ടതാണ്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം മുതലായവ ഹൃദ്രോഗത്തിലേക്ക് നയിക്കും. ഇടയ്‌ക്കിടെ കൊളസ്ട്രോൾ ലെവൽ പരിശോധിക്കേണ്ടത് അനിവാര്യമാണ്.
ചെറിയ രീതിയിലുണ്ടാകുന്ന നെഞ്ചിടിപ്പ്, പെട്ടെന്നു മാറുന്ന തലകറക്കം, ബോധക്ഷയം എന്നിവയെ ഒരിക്കലും നിസ്സാരമായി കാണരുത്. ആയാസമുളവാക്കുന്ന പ്രവൃത്തികൾ ചെയ്യുന്നവർ കൃത്യമായ ഇടവേളകളിൽ ഹൃദയപരിശോധന നടത്തിയിരിക്കണം. ഹൃദ്രോഗം പാരമ്പര്യമായുള്ളവർ ചെറുപ്പം മുതലേ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണം. ഇവരും കൃത്യമായ ഇടവേളകളിൽ ചെക്കപ്പുകൾക്ക് വിധേയരാകുക.