
വിവിധ ദോഷ പരിഹാരങ്ങൾക്കോ അനുഗ്രഹ വർദ്ധനയ്‌ക്കോ ആയി പലരും നവരത്ന മോതിരങ്ങൾ ധരിക്കാറുണ്ട്. ചിലർക്ക് നേരിട്ട് ഗുണദോഷങ്ങളുണ്ടാകുമ്പോൾ ചിലരെ ആപത്തിൽ നിന്നും രക്ഷനേടാൻ രത്നങ്ങൾ സഹായിക്കുമെന്നാണ് വിശ്വാസം. എന്നാൽ ഇവ ധരിക്കേണ്ടതിന് ചില ക്രമങ്ങളൊക്കെയുണ്ട് അവ പാലിക്കണം. അല്ലാത്തപക്ഷം ധരിക്കുന്നയാളുടെ വിശേഷബുദ്ധിയ്‌ക്ക് ദോഷമാകുകയോ, അമിതമായ ലൈംഗികാസക്‌തിയോ,ലൈംഗിക പ്രശ്‌നങ്ങളോ ദാമ്പത്യജീവിതത്തിൽ അസ്വാരസ്യങ്ങളോ ഉണ്ടാകാം. ചിലരിൽ ചിന്താശക്തിയ്‌ക്ക് നാശമോ, വയറിനസുഖമോ ഒക്കെയുണ്ടാകാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
കൃത്യമായി രത്നം ധരിച്ചാൽ ആപത്തുകളിൽ നിന്നും രക്ഷ നേടാനും ജീവിത വിജയത്തിനായും നല്ല സുഹൃത്ത്, പങ്കാളി, വൈദ്യൻ എന്നിവർക്കടുത്തെത്തിക്കാൻ നവരത്നങ്ങൾക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്. ഷോഡശവിധിപ്രകാരം പുതിയ രത്നം തന്നെ ധരിക്കുന്നതാണ് ഉത്തമം. ഒരേ രത്നം ധരിച്ച് നടക്കാതെ നിശ്ചിത നാളുകൾക്ക് ശേഷം അവ മാറ്റണം. ആഗ്രഹപൂർത്തീകരണത്തിന് അവ തൊട്ട് പ്രാർത്ഥിക്കണം. രണ്ടുനേരവുമായാൽ ഉചിതം. പ്രേമബന്ധം വിജയിക്കാൻ ധരിക്കേണ്ട രത്നം വജ്രമാണ്. പൗരുഷം കൂട്ടാൻ വേണ്ടത് മാണിക്യവും പവിഴവുമാണ്. അതേ സമയം സ്‌ത്രൈണത കൂട്ടാൻ വേണ്ടത് മുത്ത് ധരിക്കുകയാണ്. ലൈംഗികബന്ധത്തിൽ പരാജയം സംഭവിക്കാതിരിക്കാൻ ധരിക്കേണ്ട രത്നം ഗോമേദകമാണ്. ഇവ കൃത്യമായി ധരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവ പ്രയാസകരമാകുമെന്നാണ് പണ്ഡിതമതം.