astro

(കർക്കടക വാവ് ... പിതൃതർപ്പണം പ്രധാനമാണ്)

ബുധനാഴ്ച രാത്രി 9 മണി 11 മിനിറ്റ് 49 സെക്കൻഡ് മുതൽ അമാവാസി ആരംഭിച്ച് വ്യാഴാഴ്ച രാത്രി 11 മണി 24 മിനിറ്റ് 31 സെക്കന്റിൽ അവസാനിക്കുന്നു. ................................................................................

(പുലർച്ചെ 4 മണി 8 മിനിറ്റ് 58 സെക്കന്റ് വരെ തിരുവാതിര നക്ഷത്രം ശേഷം പുണർതം നക്ഷത്രം).

അശ്വതി : തൊഴിലിനോട് ആത്മാർത്ഥത വർദ്ധിക്കും, മറ്റുള്ളവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാവും, ബന്ധു സമാഗമവും ബന്ധുക്കളോട് രമ്യതയും ഉണ്ടാകും, സാമ്പത്തിക പുരോഗതി കൈവരിക്കും, കച്ചവട താല്പര്യം വർദ്ധിപ്പിക്കാൻ സാധിക്കും.

ഭരണി : കൂടുതൽ ഉത്തരവാദിത്വത്തോടെയും, ലക്ഷ്യ ബോധത്തോടെയും പ്രവർത്തിക്കാനാവും, തടസപ്പെട്ടു കിടക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും, ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റത്തിന് സാദ്ധ്യതയുണ്ട്, വ്യക്തിപരമായി പലവിധ സൗഭാഗ്യങ്ങളും വന്നുചേരും.

കാർത്തിക : വിദേശത്തുള്ളവരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും, എതിർപ്പുകളെയും വെല്ലുവിളികളെയും മറികടക്കാനാവും, തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാവും, സാമ്പത്തിക പുരോഗതി കൈവരിക്കും, മുൻകാലങ്ങളിൽ ചെയ്തിരുന്ന സൽപ്രവർത്തികളുടെ ഫലങ്ങൾ ലഭിക്കും.

രോഹിണി : കുടുംബത്തിൽ നിന്നും ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും, ബിസിനസ് കാര്യങ്ങൾ ഉദ്ദേശിച്ചത് പോലെ നടപ്പിലാക്കാൻ സാധിക്കും, എതിരാളികളുടെ വിമർശനങ്ങളെ അതിജീവിക്കാൻ കഴിയുന്നതാണ്, വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ നടപ്പിലാകും.

മകയിരം : ബന്ധുമിത്രാദികളിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും, സുഹൃത്തുക്കളെ കൂട്ടി പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ചിന്തിക്കും, സാഹസികതയും ഉത്സാഹവും ഉണ്ടാവും, പൂർവ്വകാല ബന്ധങ്ങൾ പുതുക്കാൻ സാധിക്കും, സമൂഹത്തിൽ ശ്രദ്ധിക്കപ്പെടും.

തിരുവാതിര :മുടങ്ങിക്കിടന്ന ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും തിരികെ ലഭിക്കും, കുടുംബബന്ധങ്ങളിൽ ഉണ്ടായിരുന്ന അപാകതകൾ ഒഴിവാകും, തൊഴിലും പഠനവും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കും, ഉയർന്ന ചിന്താഗതികൾ വർദ്ധിക്കും.

പുണർതം : സന്താനങ്ങളുടെ പഠനകാര്യങ്ങളിൽ പുതിയ സാധ്യതകൾ തെളിയും, മുതിർന്നവരുടെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കും, ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും, അങ്ങയുടെ സഹായത്താൽ ഗുണാനുഭവങ്ങൾ ലഭിക്കും, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തും.

പൂയം : സംഘടനാതലത്തിൽ തിരിച്ചടികൾ വരാതെയും ഒറ്റപ്പെടാതെയും നോക്കണം, മേലുദ്യോഗസ്ഥരും ആയിട്ടുള്ള ബന്ധത്തിൽ സംഘർഷം വർദ്ധിക്കും, അഭിഭാഷകർക്ക് അമളികൾ പറ്റാതെ നോക്കണം, ദാമ്പത്യ പ്രശ്നങ്ങൾ രൂക്ഷമാകും, പുതിയ ബന്ധങ്ങൾ ഗുണകരമാവുകയില്ല.

ആയില്യം : നിയമനടപടികളെ നേരിടുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനചലനത്തിന് സാധ്യത, കുടുംബ ബന്ധങ്ങളിൽ ഒറ്റപ്പെടാതെ നോക്കണം, അനാവശ്യമായി വിവാദങ്ങളിൽ അകപ്പെടരുത്, അനർഹരായ അന്യരെ സഹായിച്ച് പേരുദോഷം വരുത്തി വയ്ക്കരുത്, സഹോദരങ്ങളുമായുള്ള ബന്ധങ്ങൾ ശിഥിലമാകാതെ നോക്കണം.

മകം : നീതിന്യായ വകുപ്പുകളിൽ ജോലി ചെയ്യുന്നവർ സ്വയം ശിക്ഷണനടപടികളെ ക്ഷണിച്ചു വരുത്തരുത്, വസ്തു തർക്കങ്ങളിൽ പരിഹാരം ഉണ്ടാവും, കടബാദ്ധ്യതകളിൽ നിന്ന് മോചനം ലഭിക്കാനും പുതിയ സംരംഭങ്ങൾ ആരംഭിക്കാനും സാധ്യത, ധനസഹായ വാഗ്ദാനം ലഭിക്കും, ശത്രുപീഡയിൽ നിന്ന് മുക്തി ലഭിക്കും.

പൂരം : കടക്കെണിയിൽ നിന്ന് കരകയറുന്നതിന് ബന്ധുക്കളുടെ സഹായം തേടേണ്ടി വരും, കുടുംബ പ്രശ്നങ്ങളാൽ മാനസിക സമ്മർദ്ദത്തിന് അടിമപ്പെട്ട് വിട്ടുവീഴ്ചകൾക്ക് തയ്യാറാവും, തൊഴിൽ സ്ഥലത്തുണ്ടാകുന്ന തർക്കങ്ങൾ വഷളാകാതെ നോക്കണം, അനാവശ്യമായി പണം ചെലവാകും, തെറ്റിദ്ധാരണകൾ വന്നു ഭവിക്കും.

ഉത്രം : സന്താനത്തിന് ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത തീർക്കേണ്ടി വരും, സ്ത്രീകൾക്ക് കർമ്മരംഗത്ത് അലസതയും മടിയും അനുഭവപ്പെടും, സഹപ്രവർത്തകരുമായി അകൽച്ച ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം, പൊതുജനങ്ങളുമായി കലഹിക്കാനിടവരും, പല രംഗങ്ങളിൽ നിന്നും എതിർപ്പുകൾ ഉണ്ടാവും.

അത്തം : നഷ്ടപ്പെട്ട അധികാര പദവിയിൽ തിരികെ എത്താൻ പ്രയാസപ്പെടും, സ്ത്രീകൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്ന സംഗതികൾ വന്ന് ഭവിക്കും, ദൂരദേശ യാത്രകൾക്ക് സാധ്യത, കുടുംബ ബന്ധത്തിൽ സമചിത്തത പാലിക്കണം, വ്യക്തിപരമായ ഉള്ള നേട്ടത്തിനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തരുത്, കലാപ്രവർത്തകർക്ക് പുതിയ അവസരങ്ങളും സാമ്പത്തീക ലാഭവും ഉണ്ടാകും.

ചിത്തിര :കുടുംബ ജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും, അഭയം തേടി വരുന്നവർക്ക് ആശ്രയം നൽകും, കഠിനമായ പരിശ്രമങ്ങളും സമയോചിതമായ ഇടപെടലുകളും കാരണം ജീവിത വിജയം നേടാനാകും, പ്രവർത്തന മേഖലകളിൽ സജീവം ആയതിനാൽ വരുമാനത്തിൽ ഉയർച്ചയുണ്ടാവും, ചില അവസരങ്ങളിൽ മേലധികാരികളുടെ ചുമതല ഏറ്റെടുക്കേണ്ടി വരും.

ചോതി : വിദേശത്തുള്ളവരുമായി അടുപ്പം വർദ്ധിപ്പിക്കുകയും അവരിൽ നിന്ന് സഹായം ലഭ്യമാവുകയും ചെയ്യും, സുഖകരമായ കാര്യങ്ങൾക്ക് വ്യക്തിസാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തും, അലസത ഒഴിവാകും, മത്സരങ്ങളിൽ ഉയർച്ച ലഭിക്കും, ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ അഭിമാനത്തോടുകൂടി ചെയ്തു തീർക്കും, വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സാധ്യത.

വിശാഖം : ശാസ്ത്ര സാങ്കേതിക രംഗത്ത് നേട്ടങ്ങൾ കൈവരിക്കും, പങ്കാളി മുഖേനെ സാമ്പത്തികം നേട്ടം ഉണ്ടാവും, പണം ചെലവഴിക്കുന്നതിൽ മിതത്വം പാലിക്കും, പരീക്ഷണങ്ങളെ നേരിട്ട് വിജയം കൈവരിക്കും, മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും, കച്ചവട സ്ഥാപനത്തിലെ തർക്കങ്ങൾ പരിഹരിക്കപ്പെടും.

അനിഴം : വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തും, നിർമ്മാണ രംഗത്ത് നേട്ടങ്ങൾ ഉണ്ടാവും, സന്താനത്തിന്റെ മംഗല്യ തടസ്സം മാറി കിട്ടും, പുതിയ തൊഴിൽ രംഗത്ത് ശമ്പളവർദ്ധനയുണ്ടാകും, പിതാവിൽ നിന്നോ പിതൃ ബന്ധുക്കളിൽ നിന്നോ ധനസഹായം ലഭിക്കും, ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള വായ്പ തടസ്സം മാറി കിട്ടും.

കേട്ട : അയൽക്കാരുമായുള്ള വസ്തു തർക്കത്തിന് പരിഹാരം ലഭിക്കും, കർമ്മരംഗത്ത് ഗുണകരമായ പരിവർത്തനങ്ങൾ സംഭവിക്കും, കച്ചവട സംബന്ധമായ തർക്കങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാവും, സ്ത്രീകൾക്ക് അന്യദേശത്ത് ജോലി സാധ്യതയോ ധനസഹായമോ ലഭിക്കും, ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ കുറയും, സന്താനത്തിന്റെ തൊഴിൽ നേട്ടത്തിന് ഉന്നതതല ബന്ധങ്ങൾ സഹായകരമാകും.

മൂലം : മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ബന്ധങ്ങൾ തലവേദനയാവും, അപകടഘട്ടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെടും, കുടുംബ ബന്ധങ്ങളിൽ സമചിത്തത പാലിക്കണം, ലഹരിയുടെ ഉപയോഗം പൂർണമായി ഒഴിവാക്കണം, സ്വന്തം ആവശ്യങ്ങൾ മറന്നുകൊണ്ട് അന്യരെ സഹായിക്കുന്നത് ദോഷം ചെയ്യും, ക്ഷമ ഇല്ലാത്ത സംസാരങ്ങളും മുൻകോപവും ആപത്ത് വരുത്തി തീർക്കും, ഏത് കാര്യം ആലോചിച്ചു മാത്രം തീരുമാനമെടുക്കുക.

പൂരാടം: കുടുംബ സൗഖ്യം കുറയും, ആരോഗ്യപരമായ കാര്യങ്ങളെല്ലാം കൂടുതൽ ശ്രദ്ധിക്കണം, വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, സാമ്പത്തികമായി അരക്ഷിതാവസ്ഥ ഉണ്ടാകും, ദു:ശ്ശീലങ്ങൾ ഒഴിവാക്കണം, കരാറുകളിൽ ഏർപ്പെടമ്പോൾ വളരെയധികം ശ്രദ്ധിക്കണം, ബന്ധുക്കളുടെ സാന്നിധ്യത്തിൽ കുടുംബ കാര്യങ്ങളിൽ മധ്യസ്ഥതയ്ക്ക് ശ്രമിക്കണം.

ഉത്രാടം : കുടുംബത്തിൽ സന്തോഷം സമാധാനം എന്നിവ നിലനിർത്താൻ ശ്രമിക്കണം, അസാധ്യമാണ് എന്ന് കരുതിയ കാര്യങ്ങൾ നിഷ്പ്രയാസം സാധിച്ചെടുക്കാൻ പറ്റും, പരസ്പരധാരണയോടു കൂടിയുള്ള പ്രവർത്തനങ്ങൾ വിജയപ്രാപ്തി നേടും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളും അംഗീകാരങ്ങളും ലഭിക്കും, അവകാശ തർക്കങ്ങളിൽ അനുകൂല വിധി സമ്പാദിക്കും, തൊഴിൽ മാറ്റം ഗുണകരമാകും.

തിരുവോണം : പുറമേ നിന്നുള്ള സഹായങ്ങൾ കുറയും, അയൽ കാര്യമായി അകാരണമായി കലഹിക്കാൻ ഇടവരും, വാഹന സംബന്ധമായ ദുരിതങ്ങൾക്ക് ഇടയായേക്കും, ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ വർദ്ധിക്കും, രാഷ്ട്രീയ പ്രവർത്തകർക്ക് പൊതുജന പിന്തുണ നഷ്ടപ്പെടും, സഞ്ചാര ക്‌ളേശാനുഭവങ്ങൾ വർദ്ധിക്കുകയും തസ്‌കര ഭയം ഉണ്ടാവുകയും ചെയ്യും, അപ്രതീഷിതമായി ധനം നഷ്ടം ഉണ്ടാവും.

അവിട്ടം : മാതൃസ്ഥാനീയർക്ക് ദുരിതങ്ങൾ ഏറിവരും, പുത്രനെ കൊണ്ട് മാനസീകമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും, ആരോഗ്യസ്ഥിതി വഷളാകാതെ ശ്രദ്ധിക്കണം, വിദ്യാർത്ഥികൾക്ക് പഠനത്തിൽ അലസത വർദ്ധിക്കും, ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും, സഹോദരങ്ങളും ആയി കലഹങ്ങൾക്ക് നിൽക്കരുത്, ഔദ്യോഗിക രംഗത്ത് കൂടുതൽ കരുതൽ അവശ്യമാണ്, വിവാഹാലോചനകൾക്ക് തടസ്സങ്ങൾ നേരിടും.

ചതയം : ഔദ്യോഗിക രംഗത്ത് സ്ഥാനചലനത്തിന് സാധ്യത, ആഗ്രഹ സാക്ഷാത്കാരത്തിന് തടസ്സങ്ങളും പ്രയാസങ്ങളും, സാമ്പത്തീക സ്ഥിതി മെച്ചം ആയിരിക്കില്ല, വ്യവഹാരങ്ങൾ പ്രതികൂലമാകും, ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാൻ തടസ്സങ്ങൾ ഉണ്ടാകും, തൊഴിൽ രംഗത്ത് പരോഗതി കുറയുകയും മേൽ ഉദ്യോഗസ്ഥരുടെ വിദ്വേഷം സമ്പാദിക്കുകയും ചെയ്യും.

പൂരുരുട്ടാതി : ധനം സമ്പാദിക്കാൻ ഉള്ള മാർഗ്ഗങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കണം, കലാരംഗത്ത് നിന്നും അംഗീകാരങ്ങൾ ലഭിക്കും, കച്ചവട സംരംഭത്തിനുള്ള തടസ്സങ്ങൾ മാറി കിട്ടും, ജീവിതപങ്കാളിക്ക് തൊഴിലിനു മേന്മയുണ്ടാകും, സഹോദരങ്ങളുമായിട്ട് ഉള്ള ബന്ധം മെച്ചപ്പെടും, അന്യദേശവാസത്തിനുള്ള തടസ്സങ്ങൾ മാറിക്കിട്ടും, വായ്പ സഹായം ലഭിക്കുന്നതാണ്, അന്യദേശത്ത് വ്യക്തിഗതമായ നേട്ടങ്ങൾ ഉണ്ടാവും.

ഉത്രട്ടാതി : തൊഴിൽ സ്ഥലത്തെ തർക്കങ്ങൾ പരിഹരിക്കപ്പെടും, സ്വകാര്യ സ്ഥാപനത്തിൽ ശമ്പള വർധനവിന് സാധ്യത, സഹപ്രവർത്തകരുടെ പെരുമാറ്റത്തിൽ അനുകൂലമായ നിലപാട് ഉണ്ടാകും, മേൽ ഉദ്യോഗസ്ഥരുടെ അംഗീകാരം നേടിയെടുക്കും, വാഹന ഗുണവും യാത്രകളിൽ സൗഭാഗ്യങ്ങളും ഉണ്ടാകാനും സാധ്യതയുണ്ട്.

രേവതി : ഔദ്യോഗിക കാര്യങ്ങളിൽ സമാധാനം ഉണ്ടാവും, തൊഴിൽ മാറ്റത്തിന് യോഗമുണ്ട്, കായിക രംഗത്ത് അർഹമായ സ്ഥാനങ്ങൾ ലഭിക്കും, സ്വകാര്യസ്ഥാപന നടത്തിപ്പിൽ നേട്ടങ്ങൾ ഉണ്ടാകും, ദാമ്പത്യ കലഹങ്ങൾ ഒഴിവാകും, ആഡംബര വസ്തുക്കളുടെ ക്രയവിക്രയങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും, പൊതുരംഗത്തുള്ള എതിർപ്പുകൾ അവസാനിക്കും, സ്വന്തക്കാരുടെ സഹായത്താൽ വ്യാപാരം വിപുലമാക്കും.