
ലഹരിക്ക് വേണ്ടി എന്തുമാർഗവും സ്വീകരിക്കുന്നവരാണ് അതിന് അടിമകളായവർ. ബംഗാളിലെ ദുർഗാപൂർ എന്ന ഗ്രാമത്തിൽ ലഹരിക്കായി ഒരുസംഘം യുവാക്കളും വിദ്യാർത്ഥികൾ ചെയ്ത കാര്യമോർത്ത് തലയിൽ കൈവച്ചിരിക്കുകയാണ് നാട്ടുകാരും പൊലീസും. പ്രദേശത്ത് കോണ്ടം വില്പന കുത്തനെ വർദ്ധിച്ചതാണ് കച്ചവടക്കാരിൽ സംശയം ജനിപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അവരെ ഞെട്ടിച്ച വിവരം പുറത്തുവന്നത്. സ്തൂൾ, കോളേജ് വിദ്യാർത്ഥികളായിരുന്നു കോണ്ടം വാങ്ങുന്നവരിൽ കൂടുതൽ. ഇവരിൽ ചിലരോട് രഹസ്യമായി ചോദിച്ചാണ് വിവരം പുറത്തറിഞ്ഞത്.
ലഹരിക്ക് വേണ്ടിയായിരുന്നു ഇവർ ഇത് ഉപയോഗിച്ചിരുന്നതത്രെ, കോണ്ടം,പ്രത്യേകിച്ച് ഫ്ലേവേര്‍ഡ് കോണ്ടങ്ങള്‍ ചൂടുവെള്ളത്തില്‍ മുക്കി വച്ച്, ആ വെള്ളം മദ്യത്തിന് പകരം കുടിക്കുകയായിരുന്നു ഇവർ ചെയ്‌തിരുന്നത്. കോണ്ടങ്ങളിൽ സുഗന്ധമുള്ള സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. അത് തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ടാൽ വിഘടിച്ച് ലഹരിവസ്തുവായി മാറും. ഈ ആരോമാറ്റിക് സംയുക്തം ഡെൻഡ്രൈറ്റ് ഗ്ലൂവിലും കാണപ്പെടുന്നു. കോണ്ടം സാധാരണ റബര്‍ ഉത്പന്നമല്ല. മറിച്ച് പോളിമര്‍ ആണ്. ഇത് ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുമ്പോള്‍ 'ഹൈഡ്രോളിസിസ്' എന്ന പ്രക്രിയ ഉണ്ടാകുന്നു. ഇതിന്‍റെ ഫലമായി കോണ്ടം മുക്കിവച്ച വെള്ളം ആല്‍ക്കഹോൾ ആയി മാറുന്നു. ഇത് മദ്യത്തിന് സമാനമായ ലഹരി നല്‍കുന്നു.എന്നാലിത് ക്രമേണ ജീവന് ഭീഷണിയാകാമെന്നും ക്യാൻസര്‍ അടക്കമുള്ള രോഗങ്ങളിലേക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും വിദഗ്ധര്‍ പറയുന്നു.
കോണ്ടം പ്രിസ്ക്രിപ്ഷനില്ലാതെ തന്നെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാൻ കഴിയുമെന്നതും ലഹരി ഉപയോഗിക്കുന്നവർക്ക് സൗകര്യമാകുന്നു. പ്രശ്നം എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ് അധികൃതർ.