
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നുയാത്രക്കാരിൽ നിന്ന് പിടികൂടിയത് ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന സ്വർണം. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് രണ്ട് കിലോ 183 ഗ്രാവം സ്വർണം പിടികൂടിയത്. ഇതിന് ഒരു കോടി പത്തുലക്ഷം രൂപ വിലവരുമെന്നാണ് വിവരം.
ഇന്ന് രാവിലെ ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ കരിപ്പൂരിൽ വന്ന കുറ്റ്യാടി സ്വദേശി ആദിലിൽ നിന്നാണ് 660 ഗ്രാം സ്വർണമിശ്രിതരം പിടികൂടിയിരുന്നു. ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്ന് വന്ന വടകര സ്വദേസി ഹാരിസിൽ നിന്ന് 895 ഗ്രാം സ്വർണം പിടികൂടി. ഇതേ വിമാനത്തിൽവന്ന കല്പറ്റ സ്വദേശി ഇല്യാസിൽ നിന്ന് 485 ഗ്രം സ്വർണ മിശ്രിതം പിടികൂടുകയായിരുന്നു.