kk

തന്റെ വജൈനയുടെ ഗന്ധമുള്ള മെഴുകുതിരി വിപണിയിലിറക്കി വിവാദം സൃഷ്ടിച്ച ഹോളിവുഡ് നടിയും വ്യവസായ സംരംഭകയുമാണ് ഗ്വിനെത്ത് പാൽട്രോ. ഗ്വിനെത്ത് പാൽട്രോയുടെ ഉടമസ്ഥതതയിലുള്ള അമേരിക്ക ആസ്ഥാനമായ ലൈഫ്‌ സ്റ്റൈൽ ബ്രാൻഡായ ഗൂപ് ആണ് വജൈനയുടെ ഗന്ധമുള്ള മെഴുകുതിരി രണ്ടു വർഷം മുമ്പ് പുറത്തിറക്കിയത്. ഗൂപ് സ്റ്റോറിൽ വില്പനയ്ക്കെത്തി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇത് ഒന്നൊഴിയാതെ വിറ്റുപോയിരുന്നു.

തന്‍റെ വജൈനയുടെ ഗന്ധമാണ് മെഴുകുതിരിക്കെന്ന് വ്യക്തമാക്കിയാണ് നടി അത് വില്പനയ്ക്ക് വെച്ചത് 'ഇത് എന്‍റെ വജൈന പോലെ മണക്കുന്നു' എന്ന ടാഗ് ലൈനോടെ ആയിരുന്നു 47കാരിയായ നടി മെഴുകുതിരി വില്പനയ്ക്ക് വച്ചത്. ഇപ്പോഴിതാ ഈ ടാഗ് ലൈനിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് നടി. ടുഡേ മാഗസിന് ്അനുവദിച്ച അഭിമുഖത്തിലായിരുന്നു നടി മെഴുകുതിരിയെക്കുറിച്ച് പറഞ്ഞത്.

സുഗന്ധ ബ്രാൻഡായ ഹെറെറ്റിക് നിർമ്മിച്ച മെഴുകുതിരിക്ക് 75 ഡോളറാണ് വില. സുഗന്ധദ്രവ്യ വിദഗ്ദ്ധനായ ഡഗ്ലസ് ലിറ്റിലും പാൽട്രോയും തമാശയായി പറഞ്ഞതാാണ് ടാഗ് ലൈനായി പരിണമിച്ചത്. മെഴുകുതിരിയുടെ സുഗന്ധം പരിശോധിക്കുന്ന സമയത്ത് തമാശയായിട്ട് ആയിരുന്നു നടി ഗ്വിനെത്ത് പാൽട്രോ 'ഇത് തന്‍റെ വജൈന പോലെ മണക്കുന്നു' എന്ന് പറഞ്ഞതെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഇത് ഒരു മിശ്രിതമാണ്. ജെറേനിയം, സിട്രസ് ബെർഗാമോട്ട്, ദേവദാരു എന്നിവ ഡമാസ്‌ക് റോസ്, ആംബ്രെറ്റ് വിത്ത് എന്നിവയുമായി സംയോജിപ്പിച്ചായിരുന്നു മെഴുകുതിരിയുടെ നിർമ്മാണം. "ഈ മെഴുകുതിരിയുടെ പേര് യഥാർത്ഥത്തിൽ ഒരു പ്രകോപനത്തിൽ നിന്നുണ്ടായതാണ്,​. "എല്ലാ തരത്തിലും ഒരു സ്ത്രീ ആകുന്നത് അതിശയകരമാണ്. അത്തരത്തിലുള്ള ശക്തി ഉണ്ടായിരിക്കുന്നത് അതിശയകരമാണ്, നിങ്ങൾക്ക് അതിന് അർഹതയുണ്ട്". അഭിമുഖത്തിൽ അവർ പറഞ്ഞു.

1998-ലെ 'ഷേക്‌സ്‌പിയർ ഇൻ ലവ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്‌കർ നേടിയ പാൽട്രോ 2019-ലെ 'അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം' എന്ന ചിത്രത്തിന് ശേഷം ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ല. . 2016ൽ ഗൂപ്പിന്റെ സി.ഇ,​ഒ ആയശേഷം താരം അഭിനയത്തിൽ നിന്ന് പൂർണമായും വിട്ടുനിന്നു.