
ചെന്നൈ: തമിഴ്നാട് ശിവകാശി സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി. ഇന്നലെയാണ് പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ പോയി മടങ്ങിയെത്തിയ ശേഷമാണ് പെൺകുട്ടി ജീവനൊടുക്കിയത്. മരണകാരണം വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. കുട്ടിക്ക് അതികഠിനമായ വയറുവേദന ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
തമിഴ്നാട്ടിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജീവനൊടുക്കുന്ന നാലാമത്തെ വിദ്യാർത്ഥിനിയാണിത്. മറ്റ് മൂന്ന് പേരും പ്ലസ് ടു വിദ്യാർത്ഥിനികളാണ്. മൂന്നു പേരെ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കടലൂര്‍ ജില്ലയിലാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ചത്. മാതാപിതാക്കള്‍ തനിക്കുമേല്‍ അടിച്ചേല്‍പ്പിച്ച ഐഎഎസ് സ്വപ്‌നം സഫലീകരിക്കാനാകാത്തതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നു നാല് പേജ് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.
സംഭവത്തിൽ സംസ്ഥാന സര്‍ക്കാരും ആശങ്കയിലാണ്. പെണ്‍കുട്ടികള്‍ ആത്മഹത്യാചിന്ത വെടിയണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. കുട്ടികളെ ലൈംഗിക, മാനസിക, ശാരീരിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.