
അത്തോളി: കെ.എസ്.ആർ.ടി.സി ബസിൽ മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ. മുക്കം താഴെക്കോട്ട് മാമ്പറ്റ നൗഷാദ് (34) നെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഇന്നലെ പുലർച്ചെ 1.30 ഓടെയാണ് സംഭവം.
കോഴിക്കോട് നിന്ന് ബസിൽ കയറിയ യുവാവ് വെസ്റ്റ്ഹിൽ കഴിഞ്ഞതോടെ അപമര്യാദയായി പെരുമാറുകയായിരുന്നു. മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിൽ ഡ്രൈവർ ബസ് അത്തോളി പൊലീസ് സ്റ്റേഷനിലെത്തിച്ചു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.