sfi

പാലക്കാട്: ബിരിയാണി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളെ സമരത്തിന് കൊണ്ടുപോയെന്ന് പരാതി. പത്തിരിപ്പാല ജി വി എച്ച് എസ് എസിലെ വിദ്യാർത്ഥികളെ എസ് എഫ് ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്നാണ് പരാതി.

എസ് എഫ് ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിലാണ് ബിരിയാണി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളെ കൊണ്ടുപോയതെന്നാണ് ആരോപണം. വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാരിന് സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച് നടത്തിയത്.

രക്ഷിതാക്കൾ കുറച്ച് വൈകിയാണ് വിവരമറിഞ്ഞത്. ചില അദ്ധ്യാപകരുടെ പിന്തുണയോടെയാണ് എസ് എഫ് ഐ പ്രവർത്തകർ വിദ്യാർത്ഥികളെ കൊണ്ടുപോയതെന്നും, കുട്ടികൾ ക്ലാസിലെത്താത്ത വിവരം അദ്ധ്യാപകർ മറച്ചുവച്ചെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.