പ്രിയ താരങ്ങളുടെ ബാഗുകളിലെന്താണെന്നറിയാനുള്ള ആകാംക്ഷ മിക്ക ആരാധകർക്കും ഉണ്ടാകാറുണ്ട്. അതിനാൽത്തന്നെ 'വാട്സ് ഇൻ മൈ ബാഗ്' സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകാറുമുണ്ട്. നടിമാരായ ഗായത്രി സുരേഷ്, സ്വാസിക, നിമിഷ സജയൻ, ഗായിക അമൃത സുരേഷ് തുടങ്ങി നിരവധി പേരുടെ വീഡിയോകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

അത്തരത്തിൽ 'വാട്സ് ഇൻ മൈ ബാഗിലൂടെ' രംഗത്തെത്തിയിരിക്കുകയാണ് നടി സൗമ്യ. 'ഈ ബാഗ് വാങ്ങിച്ചിട്ട് അധികമായിട്ടില്ല. എല്ലാ സാധനങ്ങളും എടുത്തിടുന്നത് ഇതിലാണ്. ഷൂട്ടിന് വേണ്ട സാധനങ്ങളൊക്കെ വലിയ വേറെ ബാഗിലായിരിക്കും. എന്നാലും അത്യാവശ്യം വേണ്ട സാധനങ്ങൾ ഇതിലിടും.'- സൗമ്യ പറഞ്ഞു.
സ്‌പ്രേ, പൊട്ട്, കാജൽ, ലിപ്സ്റ്റിക്, ഐലൈനർ, നെയിൽപോളിഷ് തുടങ്ങി നിരവധി ബ്യൂട്ടി പ്രൊഡക്റ്റ്സ് താരത്തിന്റെ ബാഗിലുണ്ട്. പൊട്ടും, കാജലും എപ്പോഴും ബാഗിലുണ്ടാകുമെന്ന് നടി പറയുന്നു. കൗമുദി ടിവിയിലെ 'അളിയൻസ്' എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് സൗമ്യ.