banana-leaf-hairpack

നല്ല കട്ടിയുള്ള തലമുടി പലരുടെയും സ്വപ്നമാണ്. എന്നാൽ മാറി വരുന്ന കാലാവസ്ഥയും പൊടിയും കാരണം നിങ്ങളുടെ ശിരോചർമത്തിൽ താരനുണ്ടാക്കുന്നു. ഇതിലൂടെ കടുത്ത മുടികൊഴിച്ചിലും മുടി വളർച്ച കുറയുന്നയുമായുള്ള പല വിധ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകും. ഇതിന് പരിഹാരമായി പൊടിക്കൈകൾ പരീക്ഷിച്ചും പാർലറുകളിലെ വിലകൂടിയ ട്രീറ്റ്‌മെന്റുകൾ ചെയ്തും മടുത്തോ? എങ്കിൽ ഇതാ അധികമാർക്കും അറിയാത്ത ഒരു എളുപ്പവഴി. പണ്ടുകാലത്ത് മുടിയിലെ കടുത്ത താരൻ നീക്കാനും മുടി വളർച്ച മൂന്നിരട്ടിയാക്കാനും ഉപയോഗിച്ചിരുന്ന ഹെയർപ്പാക്കിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയെന്നറിയാം.

1. വാഴയില

പോളിഫെനോളുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ എല്ലാ ഫ്രീ റാഡിക്കലുകളോടും പോരാടാനും രോഗങ്ങൾ വരുന്നത് തടയാനും വാഴയിലയ്ക്ക് കഴിയും. ആന്റി ബാക്ടീരിയൽ ഗുണങ്ങളും വാഴയിലയിലുണ്ട്. അതിനാൽ തന്നെ വാഴയില അരച്ച് തലയിൽ തേയ്ക്കുന്നത് എത്ര കടുത്ത താരനും മാറുന്നതിന് സഹായിക്കും. കൂടാതെ മുടിക്ക് നല്ല തിളക്കം ലഭിക്കുന്നതിനും വാഴയില സഹായിക്കുന്നു.

2. തൈര്

മുടിയുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനായി കഴിയുന്ന ഒന്നാണ് തൈര്. ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ധാരാളമടങ്ങിയട്ടുള്ള തൈര് താരൻ കുറയാൻ സഹായിക്കുന്നത് കൂടാതെ മുടി മൃദുവും തിളക്കമുള്ളതുമാക്കുന്നു. പതിവായി തൈര് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിനും വളരെയധികം ഗുണം ചെയ്യും.

ഹെയർ പായ്ക്ക്

മുടിയുടെ നീളം അനുസരിച്ച് ഒന്നോ രണ്ടോ വാഴയില എടുക്കുക. അതിന്റെ നടുക്കുള്ള തണ്ട് മാറ്റിയ ശേഷം ഇല മാത്രം ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. ശേഷം ഇതിന്റെ നീര് അരിച്ചെടുത്ത് രണ്ട് ടേബിൾസ്‌പൂൺ തൈര് ചേർത്ത് 15മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം കോട്ടൺ ഉപയോഗിച്ച് തലയോട്ടിയിലും മുടിയിലും തേയ്‌ച്ച് പിടിപ്പിക്കുക. 20മിനിറ്റിന് ശേഷം കഴുകി കളയുക. മാസത്തിൽ മൂന്നോ നാലോ തവണ ഈ ഹെയർ പാ‌യ്ക്ക് ഉപയോഗിക്കാവുന്നതാണ്. ആദ്യ ഉപയോഗത്തിൽ തന്നെ താരൻ പൂർണമായും മാറും.