
അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ പിഞ്ചുകുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച ഷെൻ ഡോങ് എന്ന് മുപ്പത്തിയൊന്നുകാരനിപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. താഴേക്കുവീഴുന്ന രണ്ട് വയസുകാരിയെ അതിസാഹസികമായിട്ടാണ് യുവാവ് തന്റെ കൈകളിലേറ്റുവാങ്ങിയത്.
ചൈനയിലെ ഷെഡിയാങ് പ്രവിശ്യയിൽ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ കുട്ടിയുടെ കാലിനും ശ്വാസകോശത്തിനും ചെറിയ പരിക്ക് പറ്റിയിരുന്നു.
ആശുപത്രി വിട്ട കുട്ടിയേയും കൊണ്ട് കുടുംബാംഗങ്ങൾ നേരെ പോയത് ഷെൻ ഡോങ്ങിനെ കാണാനാണ്. വെറും കൈയോടെയല്ല വലിയൊരു ബൊക്കെയുമായിട്ടാണ് കുട്ടി രക്ഷകന്റെയടുത്തെത്തിയത്. സ്‌നേഹചുംബനവും നൽകിയ ശേഷമാണ് മടങ്ങിയത്.
ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ലിജിയൻ ഷാവോ എന്ന ഉന്നത ചൈനീസ് ഉദ്യോഗസ്ഥനുൾപ്പടെ നിരവധി പേരാണ് ദൃശ്യങ്ങൾ ട്വീറ്റ് ചെയ്‌തത്. "നമുക്കിടയിലെ നായകൻ" എന്ന അടിക്കുറിപ്പോടെയാണ് ലിജിയൻ ഷാവോ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
非凡的举动!Xinxin was discharged from the hospital, and the whole family took brocade flags and flowers to thank the rescuer. This scene really saw tears! Shen Dong, Lu Xiaoting, give you a compliment again!全家带着锦旗和鲜花去感谢! pic.twitter.com/zbdDNcTJFX
— CoreChina蜂巢al (@al526086) July 25, 2022