നമ്മളെല്ലാവരും ആകാശം കണ്ടിട്ടുണ്ട് വെളള നിറത്തിലും നീലനിറത്തിലും സൂര്യാസ്തമയ സമയത്ത് ചുവന്നും ഒക്കെ മനോഹരമായ ആകാശത്തെ പലപ്പോഴും നോക്കി നിന്നിട്ടുണ്ടാകും. എന്നാൽ കുറച്ച് നാളുകളായി ആകാശത്തിന്റെ നിറം മാറ്റമാണ് ചർച്ചയായി കൊണ്ടിരിക്കുന്നത്. നിരവധി അത്ഭുതങ്ങളാണ് പ്രകൃതി ഒളിപ്പിച്ച് വച്ചിരിക്കുന്നത്. എന്നാലും പ്രകൃതിയിലെ മാറ്റങ്ങൾ പ്രത്യേകിച്ചും നമ്മൾ കണ്ട് ശീലിച്ച ചില കാര്യങ്ങളിൽ നിന്നുളള മാറ്റങ്ങൾ നമുക്ക് ഭയം ഉണ്ടാക്കുകയും ചെയ്യും.

പെട്ടെന്ന് ഒരു ദിവസം ആകാശത്തിന്റെ നിറം പച്ചയോ ചുവപ്പോ ആയി മാറിയാൽ എങ്ങനെ ഉണ്ടാകും ചിലർക്ക് അത് ഡിസ്നി വേൾഡിൽ എത്തിയ പോലെ തോന്നിക്കുമായിരിക്കും എന്നാൽ ശരിക്കും അങ്ങനെ അനുഭവം ഉളളവരുടെ അവസ്ഥ എന്തായിരിക്കും.