murder-case-

മംഗളൂരു: മംഗളൂരുവിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ ദാരുണ സംഭവത്തിൽ അക്രമികൾക്കെതിരെ നടപടി എടുത്തില്ലെങ്കിൽ താൻ രാജിവെക്കുമെന്ന് കർണാടക ബിജെപി എംഎൽഎ എംപി രേണുകാചാര്യ. ഇന്നലെ രാത്രിയാണ് യുവമോർച്ച ജില്ലാ സെക്രട്ടറി പ്രവീൺ നെട്ടാറിനെ കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച് കടന്നുകളയുകയായിരുന്നു.


സ്വന്തമായി നടത്തിയിരുന്ന കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ മൂന്നുപേർ പ്രവീണിനെ വളഞ്ഞിട്ട് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടു. ഉടൻതന്നെ പ്രവീണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാദേശിക സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.