aparna

നടി അപർണ ബാലമുരളിയുടെ അഭിനയത്തിനെന്നപോലെ സൗന്ദര്യത്തിനും ഒരുപാട് ആരാധകരുണ്ട്. മേക്കപ്പ് ഇട്ടില്ലെങ്കിൽ പോലും താരത്തിന്റെ മുഖം വളരെ ക്യൂട്ടാണ്. സിനിമാ തിരക്കുകൾക്കിടയിലും സൗന്ദര്യ സംരക്ഷണത്തിനും അപർണ ഇടയ്ക്ക് സമയം കണ്ടെത്താറുണ്ട്.

ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ബ്യൂട്ടി സീക്രട്ട് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ. സൗന്ദര്യ സംരക്ഷണത്തിനായി തനിക്ക് വല്യമ്മ കുറച്ച് പൊടിക്കൈകൾ പറഞ്ഞുതന്നിട്ടുണ്ട്. ഇടയ്ക്ക് കടലമാവ് കൊണ്ടും ചെറുപയർ പൊടികൊണ്ടുമൊക്കെ മുഖം കഴുകാറുണ്ട്.

കൂടാതെ ഇടയ്ക്ക് മുറിച്ച തക്കാളി ഉപയോഗിച്ച് മുഖത്ത് സ്‌ക്രബ് ചെയ്യാറുണ്ട്. ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് റോസ് വാട്ടർ ചേർത്ത് മുഖത്തിടും. ഉണങ്ങിക്കഴിയുമ്പോൾ കഴുകിക്കളയുമെന്നും അപർണ പറയുന്നു. കിടക്കുന്നതിന് മുമ്പ് മോയ്സ്ചറൈസറും പുറത്തുപോകുമ്പോൾ സൺസ്‌ക്രീനും താരം മുഖത്ത് പുരട്ടാറുണ്ട്.