
ആക്ഷൻ ഹീറോ വിശാലിൻെറ 32 ാം ചിത്രം ലാത്തി ടീസർ പുറത്ത്. രണ്ടു മില്യൺ കാഴ്ചക്കാരെ ഇതിനകം നേടി. പൊലീസ് കമ്മിഷണറായും, എസ്. പി യായും സ്ക്രീനിൽ തകർത്താടി പ്രേക്ഷകരെ ആവേശം കൊള്ളിച്ച വിശാൽ ലാത്തിയിൽ സാധാരണ കോൺസ്റ്റബിളായാണ് എത്തുന്നത്. നവാഗതനായ എ.വിനോദ് കുമാണ് തമിഴ്, മലയാളം, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായി ചിത്രം സംവിധാനം ചെയ്യുന്നത്. സുനൈനയാണ് നായിക. മലയാള നടൻ പി. എൻ. സണ്ണി വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രഭു ആണ് ചിത്രത്തിലെ മറ്റൊരു താരം. ബാലസുബ്രമണ്യൻ, ബാഹുബലി ഫെയിം ബാലകൃഷ്ണ തോട്ട എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. വിശാലിന്റെ ഉറ്റസുഹൃത്തുക്കളും നടൻമാരുമായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. യുവൻ ഷങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്നു.