kk

ചോക്ളേറ്റ് പയ്യൻ ഇമേജ് പൂർണമായും പൊളിച്ചുകളഞ്ഞ് ശക്തമായ കഥാപാത്രങ്ങളിലൂടെ യാത്ര തുടരുകയാണ് കുഞ്ചാക്കോ ബോബൻ. കോളേജ് വിദ്യാർത്ഥികൾക്കൊപ്പം കുഞ്ചാക്കോ ബോബൻ ചുവടുവയ്ക്കുന്ന ഡാൻസ് വീഡിയോ സമൂഹമാദ്ധ്യമത്തിൽ തരംഗമാകുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ ദേവദൂതർ പാടി സ്നേഹദൂതർ പാടി എന്ന കാതോട് കാതോരത്തിലെ ഗാനം പുനരാവിഷ്കരിച്ചിരുന്നു. ഈ ഗാനം പള്ളിപ്പെരുന്നാളിനു പാടുമ്പോൾ 'പാമ്പു ഡാൻസ്" നടത്തുന്ന കുഞ്ചാക്കോ ബോബന്റെ ആട്ടം സമൂഹമാദ്ധ്യമത്തി​ൽ നാലു മി​ല്യൺ​ കാഴ്ചക്കാരെയാണ് നേടിയത്. ഈ ഗാനം തലശേരി​ ബ്രണ്ണൻ കോളേജി​ൽ വി​ദ്യാർത്ഥി​കൾക്കൊപ്പം ചുവടുവച്ചതി​ന്റെ വീഡി​യോയാണ് പുതി​യ തരംഗം . ചി​ത്രത്തി​ന്റെ പ്രൊമോഷന്റെ ഭാഗമായി​ എത്തി​യതാണ് കുഞ്ചാക്കോ ബോബനും അണി​യറ പ്രവർത്തകരും. വേറി​ട്ട ഗെറ്റപ്പി​ലാണ് ചി​ത്രത്തി​ൽ കുഞ്ചാക്കോ ബോബൻ എത്തുന്നത്.