തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസിൽ ഡിഗ്രി പൂർത്തിയാക്കിയവർക്ക് മെയിൻ കം പ്രിലിമിനറി കോഴ്സിന്റെ അടുത്ത ബാച്ച് ആഗസ്റ്റ് 1ന് രാവിലെ 7.30ന് ആരംഭിക്കും. പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നീ മൂന്നുതലങ്ങൾ കേന്ദ്രീകരിച്ചുള്ള ക്ലാസുകളാണ് നടക്കുക.
ജ്യോഗ്രഫി, ഹിസ്റ്ററി, സോഷ്യോളജി, ആന്ത്രോപ്പോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പൊളിറ്റിക്കൽ സയൻസ്, മലയാളം എന്നീ ഓപ്ഷണൽ വിഷയങ്ങൾക്കുള്ള ക്ലാസുകൾ പ്രത്യേകം ലഭ്യമാണ്. ആഴ്ചയിൽ ആറുദിവസവും ക്ലാസുള്ളതിൽ എല്ലാ ശനിയാഴ്ചയും കറണ്ട് അഫയേഴ്സ് ക്ലാസും മറ്റു ദിവസങ്ങളിൽ സിലബസനുസരിച്ച് പഠിക്കാനുള്ള വിവിധ സബ്‌ജക്ടുകളെ അടിസ്ഥാനമാക്കിയുള്ള ക്ളാസുകളുമായിരിക്കും. ഡൽഹിയിൽ നിന്നുള്ള അദ്ധ്യാപകരാണ് എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നത്.
നാളെ മുതൽ ജൂലായ് 31 വരെ എല്ലാ ദിവസവും രാവിലെ 10ന് ' ഐ.എ.എസ് പരീക്ഷ എങ്ങനെ ആദ്യത്തെ ഉദ്യമത്തിൽ പാസാകാം ' എന്ന വിഷയത്തിൽ സൗജന്യ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ രക്ഷിതാക്കളോടൊപ്പം പങ്കെടുക്കാം. കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഐ.എ.എസ് ഫൗണ്ടേഷൻ ക്ലാസുകളും ലഭ്യമാണ്. ഇന്ത്യയിലെ പ്രഗത്ഭരായ ഐ.എ.എസ് ഫാക്കൽറ്റികളായ ജോജോ മാത്യൂ, മനീഷ് ഗൗതം എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കേംബ്രിഡ്ജ് സർവകലാശാലയുടെ ബിസിനസ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് (ബി.ഇ.സി) എന്നീ ക്ലാസുകളും ലഭ്യമാണ്. പേര് രജിസ്റ്റർ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കുമായി കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സ്ഥാപനത്തിൽ നേരിട്ടെത്തുക. ഫോൺ: 9895074949.