
കമൽഹാസൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഉദയനിധി സ്‌റ്റാലിൻ നായകൻ. ഉദയനിധിയുടെ നിർമ്മാണ കമ്പനിയായ റെഡ് ജയന്റ് മൂവീസിന്റെ 15-ാം വാർഷികം ആഘോഷിക്കവേയാണ് പുതിയ പ്രഖ്യാപനം. പുതിയ സിനിമയിൽ നായകനാവാൻ അവസരം നൽകിയതിന് രാജ്‌കമൽ ഇന്റർനാഷണലിന് നന്ദി അറിയിക്കുന്നു. ഉദയനിധി സ്റ്റാലിൻ ട്വീറ്റ് ചെയ്തു. കമൽഹാസന്റെ നിർമ്മാണ കമ്പനിയായ രാജ്‌കമൽ ഇന്റർനാഷണൽ നിർമ്മിക്കുന്ന അൻപത്തിനാലാമത്തെ ചിത്രമായിരിക്കും. ചിത്രത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
2010ൽ കമൽഹാസൻ നായകനായ മന്‌മുൻ അസു എന്ന ചിത്രം നിർമ്മിച്ചത് ഉദയനിധി സ്റ്റാലിനായിരുന്നു. കമൽഹാസന്റെ വിക്രം തമിഴ്‌നാട്ടിൽ വിതരണം ചെയ്തത് റെഡ് ജയന്റ് മൂവിസാണ്. അതേസമയം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നൻ ആണ് ഉദയനിധി നായകനായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. കീർത്തി സുരേഷ് ആണ് നായിക.