
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന സാനിയ അയ്യപ്പൻ തായ്ലൻഡിൽ നിന്നുള്ള സ്വിം സ്യൂട്ട് ചിത്രങ്ങളുമായി വീണ്ടും.തായ്ലൻഡിൽ അവധി ആഘോഷിക്കുകയാണ് താരം. മിക്കപ്പോഴും വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കൊണ്ട് സാനിയ ആരാധക ശ്രദ്ധ നേടാറുണ്ട്. എന്നാൽ ആ ചിത്രങ്ങളെല്ലാം ഏറെ വിമർശനവും നേരിടുകയും ചെയ്യും. തുടർന്നും ഗ്ളാമർ ചിത്രങ്ങൾ താരം പങ്കുവയ്ക്കുന്നതാണ് രീതി. സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് സാനിയ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് ആണ് സാനിയയുടേതായി അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം. റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിൽ സുപ്രധാന വേഷം സാനിയ അവതരിപ്പിക്കുന്നുണ്ട്.