pink

ലുവാൻഡ : 300 വർഷത്തിനിടെ കണ്ടെത്തപ്പെടുന്നതിൽ ഏറ്റവും വലുതെന്ന് കരുതുന്ന അപൂർവ പിങ്ക് ഡയമണ്ട് കണ്ടെത്തി മദ്ധ്യാഫ്രിക്കൻ രാജ്യമായ അംഗോളയിലെ ഖനി തൊഴിലാളികൾ. ഓസ്ട്രേലിയൻ കമ്പനിയായ ലുകാപ ഡയമണ്ടിന്റെ നിയന്ത്രണത്തിലുള്ള ലുലോ ഖനിയിൽ നിന്നാണ് ഡയമണ്ട് ലഭിച്ചിരിക്കുന്നത്. 170 കാരറ്റിലുള്ള ശുദ്ധമായ പിങ്ക് ഡയമണ്ടിന് 'ദ ലുലോ റോസ് " എന്നാണ് പേര് നൽകിയിരിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഈ ഡയമണ്ട് ഭീമൻ തുകയ്ക്ക് വില്ക്കുമെന്ന് കരുതുന്നു. 2017ൽ ലുലോ റോസിന് സമാനമായ 59.6 കാരറ്റ് പിങ്ക് ഡയമണ്ടായ ' പിങ്ക് സ്റ്റാർ" 7.12 കോടി ഡോളറിന് ലേലത്തിൽ വിറ്റിരുന്നു. ഇതുവരെ ഏറ്റവും ഉയർന്ന ലേലത്തുക സ്വന്തമാക്കിയ ഡയമണ്ട് എന്ന റെക്കാഡ് ഇതിനാണ്.