
2022 ജൂലൈ 28 1197 കർക്കടകം 12 വ്യാഴാഴ്ച. (ഇന്ന് കർക്കടക വാവ് ... പിതൃതർപ്പണ ദിവസം)
ഇന്ന് രാത്രി 11 മണി 24 മിനിറ്റ് 31 സെക്കന്റിൽ വാവ് അവസാനിക്കുന്നു.
(പുലർന്ന ശേഷം 7 മണി 4 മിനിറ്റ് 31 സെക്കന്റ് വരെ പുണർതം നക്ഷത്രം ശേഷം പൂയം നക്ഷത്രം).
അശ്വതി: ഫലങ്ങൾ അധികരിച്ച് നിൽക്കുന്ന ദിവസം, ബിസിനസിൽ വിജയം കൈവരിക്കും, പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും, അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കളിൽ നിന്നുള്ള സഹകരണം പ്രതീക്ഷിക്കാം, അതിഥികളെ സൽക്കരിക്കാനുള്ള അവസരം ഉണ്ടാവും.
ഭരണി: ഏറെക്കാലമായി മനസിൽ ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കും, മനസുഖം വർദ്ധിക്കും, ആരോഗ്യപരമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും, ഏറ്റെടുത്ത സംഗതികൾ ഭംഗിയായി പൂർത്തീകരിക്കും.
കാർത്തിക: പ്രതിസന്ധികളെ തരണം ചെയ്‌ത് വിജയം കൈവരിക്കും, പ്രതികൂലമായി നിന്നിരുന്ന പല ഘടകങ്ങളും അനുകൂലമാവും, ഗൃഹനിർമ്മാണം പൂർത്തീകരിക്കാൻ സാമ്പത്തിക സഹായം ലഭിക്കും, തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കും.
രോഹിണി: കടം നൽകിയ പണം തിരികെ ലഭിക്കും, മാനസികമായി നിലനിന്നിരുന്ന വിഷമങ്ങൾ ശമിക്കും, തൊഴിൽ അന്വേഷകർക്ക് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം, തൊഴിലിനായി വദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാവും.
മകയിരം: പൊതുപ്രവർത്തന രംഗത്ത് മികവ് പുലർത്താൻ സാധിക്കും, സഹോദര ഗുണം വർദ്ധിക്കും, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരങ്ങൾ ഉണ്ടാവും, പണ സംബന്ധമായ കാര്യങ്ങളിൽ കൃത്യത പുലർത്തും, കാർഷിക രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിക്കും.
തിരുവാതിര: അപകടങ്ങളാൽ പരിക്കുകൾ ഏൽക്കാൻ സാധ്യത,വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ വളരെയധികം ശ്രദ്ധിക്കണം, സർക്കാർ ഉദ്യോഗസ്ഥർക്ക് ക്ലേശകരമായ ദിവസമായിരിക്കും, വിരോധികൾ കൂടുതലായുണ്ടാവും, ചെലവുകൾ അധികരിക്കും.
പുണർതം: സുഖദുഃഖ സമ്മിശ്രം ആയിരിക്കും ഇന്നേദിവസം, ദാമ്പത്യ കലഹങ്ങൾ ഉണ്ടാക്കാതെ നോക്കണം, ആത്മബന്ധം ഉള്ളവർ മാനസികമായി അകലാൻ സാധ്യത, പുതുതായി വിവാഹാലോചനകൾ വന്നുചേരും, സംസാരം വളരെയധികം ശ്രദ്ധിക്കണം, തർക്ക വിഷയങ്ങളിൽ മാധ്യസ്ഥം വഹിക്കേണ്ടി വരും.
പൂയം: കുടുംബ ജീവിതത്തിൽ എതിരായി നിന്നിരുന്ന ഘടകങ്ങൾ അനുകൂലമായി വരും, വിദേശത്ത് നിന്നും സഹായസഹകരണങ്ങൾ ലഭിക്കും, മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടും, സാമ്പത്തിക ഭദ്രത കൈവരിക്കും.
ആയില്യം: ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ കൈവരിക്കും, സാമ്പത്തിക വിഷമതകൾ ശമിക്കും, കുടുംബത്തിൽ സുഖവും ശ്രേയസ്സും വർദ്ധിക്കും, താൽക്കാലിക ജോലി സ്ഥിരപ്പെടും, പൂർവിക സ്വത്ത് അനുഭവയോഗ്യമായി തീരും, കടങ്ങൾ വീട്ടാൻ സാധിക്കും.
മകം: സാമ്പത്തിക സ്ഥാപനങ്ങളിൽ ധനം കൈകാര്യം ചെയ്യുന്നവർ വളരെ ജാഗ്രത പുലർത്തണം, മനസ്സ് സംഘർഷ ഭരിതമാകും, ചെയ്യുന്ന പ്രവർത്തികൾ പൂർത്തീകരിക്കാൻ ആവില്ല, ദീർഘയാത്രകൾ ഒഴിവാക്കണം, സഹപ്രവർത്തകരുമായി രമ്യതയിൽ പോകണം, കൃത്യനിഷ്ഠ പാലിക്കണം.
പൂരം: ധനപരമായ കാര്യങ്ങളിൽ വഞ്ചനകളിൽ അകപ്പെടരുത് , സന്താനങ്ങളുടെ കാര്യത്തിൽ നല്ല ജാഗ്രത വേണം, ഉദ്യോഗസ്ഥർ പ്രലോഭനങ്ങളിൽ പെട്ട് അഴിമതി പ്രവർത്തനങ്ങൾ നടത്തരുത്, കച്ചവടങ്ങളിൽ ലാഭം കുറയാനുള്ള സാധ്യത കൂടുതലാണ്, അപവാദങ്ങൾ കേൾക്കേണ്ടിവരും.
ഉത്രം: ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ കൈവരിക്കും, സാമ്പത്തിക വിഷമതകൾ ശമിക്കും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി ഉണ്ടാവും, കുടുംബസമേതം യാത്രകൾ ചെയ്യേണ്ടി വരും, പുതിയ സുഹൃത്ത് ബന്ധങ്ങൾ ഉടലെടുക്കും, വിവാഹ കാര്യത്തിൽ അനുകൂലമായ നിലപാടുകൾ ഉണ്ടാകും.
അത്തം: പ്രണയബന്ധിതർക്ക് മുതിർന്നവരിൽ നിന്നും അംഗീകാരം ലഭിക്കും, കച്ചവടത്തിൽ വിജയം ഉണ്ടാകും, സത്യത്തിനും നീതിക്കും ചേരാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്, ഊഹ കച്ചവടത്തിൽ വിജയം കൈവരിക്കും, സ്ത്രീകൾക്ക് അവരുടെ കർമ്മ മണ്ഡലങ്ങളിൽ കൂടുതൽ ശോഭിക്കാൻ സാധിക്കും.
ചിത്തിര: നല്ല ഭാഗ്യമുള്ള ദിവസം, ബന്ധങ്ങൾക്ക് സഹായം ചെയ്തു കൊടുക്കും, പൊതു പ്രവർത്തന രംഗത്തുള്ളവർക്ക് വിജയം, വിവാഹം ജോലി എന്നിവ തേടുന്നവർക്ക് അനുകൂല ദിവസം, സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളും.
ചോതി : അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാവും, തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന തടസ്സങ്ങൾ ഒഴിവാകും, അന്യദേശത്ത് നിന്ന് ഗുണഫലങ്ങൾ ലഭിക്കും, വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്, സന്താനങ്ങളെ കൊണ്ട് ഫലങ്ങൾ ലഭിക്കും.
വിശാഖം: കർമ്മരംഗം പുഷ്ടിപ്പെടും, അടുത്ത സുഹൃത്തുക്കൾ വഴി നേട്ടങ്ങൾ ഉണ്ടാകും, അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും സാമ്പത്തികമായി ഉന്നതി കൈവരും, സൽക്കാര കർമ്മങ്ങളിൽ പങ്കെടുക്കും.
അനിഴം: കുടുംബത്തിൽ സ്വസ്ഥത സമാധാനവും ഉണ്ടാകും, പൊതുപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ജന പിന്തുണ വർദ്ധിക്കും, ശത്രുക്കളുടെ മേൽ വിജയം നേടും, ചെറുകിട കച്ചവടക്കാർക്ക് വ്യാപാരം വിപുലപ്പെടുത്താൻ സാധിക്കും.

കേട്ട: സാമ്പത്തിക സഹായം ലഭിക്കും, സർക്കാർ ജീവനക്കാർക്ക് തൊഴിലിൽ ഉന്നതി ഉണ്ടാകും, സ്ഥലംമാറ്റം ലഭിക്കും, ബിസിനസിൽ ആചാരിത നേട്ടങ്ങൾ ഉണ്ടാകും, വാഹന സുഖം ഉണ്ടാവും, കുടുംബ ബന്ധങ്ങൾ സംസാരം മൂലം ശിഥിലമാകാതെ ശ്രദ്ധിക്കണം.
മൂലം: ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ ഉണ്ടാവണം, യാത്രകളിൽ ധനനഷ്ടം വരാതെ ശ്രദ്ധിക്കണം, ബന്ധുക്കളുടെ ശത്രുത ഉണ്ടായേക്കാം, അപ്രതീക്ഷിത ധന നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്, വിദ്യാർത്ഥികൾ വളരെയധികം കരുതലോടെ ഇരിക്കണം, വിവാഹ കാര്യങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടായേക്കാം.
പൂരാടം: ഉദ്ദേശിച്ച കാര്യങ്ങൾ അത്രവേഗം നടന്നുവരില്ല, ആരോഗ്യസ്ഥിതിയിൽ വിഷമങ്ങൾ ഉണ്ടാവും, ബന്ധുക്കളിൽ നിന്നുള്ള സഹായത്താൽ കുറവുണ്ടാവും, സംഭാഷണത്തിലെ പിഴവുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടായേക്കാം സൂക്ഷിക്കുക.
ഉത്രാടം: പ്രണയബന്ധങ്ങളിൽ വഞ്ചിക്കപ്പെടാം, സർക്കാർതലത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസം, മേലധികാരികൾ തൊഴിലുടമകൾ എന്നിവരിൽ നിന്നും പ്രതികൂല നടപടികൾ പ്രതീക്ഷിക്കാം, പലവിധത്തിലും അനാവശ്യ ചെലവുകൾ വരാൻ സാധ്യത.
തിരുവോണം: പൊതുപ്രവർത്തകർക്ക് ആക്ഷേപങ്ങളും അപഹാസ്യങ്ങളും നേരിടേണ്ടതായി വരും, ജീവിതപങ്കാളി മൂലം മാനസിക വിഷമങ്ങൾ, പ്രധാനപ്പെട്ട സംഗതികൾ സാമ്പത്തിക ഞെരുക്കം മൂലം മാറ്റിവയ്‌ക്കേണ്ടി വരും, സഹായികളായി നിന്നിരുന്ന സുഹൃത്തുക്കൾ ശത്രുക്കളായി മാറും.
അവിട്ടം: കാര്യങ്ങളിൽ അനാവശ്യ ധൃതി കാണിക്കുന്നത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും, ആരോഗ്യസ്ഥിതി മോശമാകും, സന്താനങ്ങളെ കൊണ്ട് ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, നിയമനടപടികളെ നേരിടേണ്ടതായിട്ട് വരും.
ചതയം: ബന്ധുക്കൾ ശത്രുക്കളാവും, പ്രണയം മൂലം മാനസിക വിഷമതകൾ വർദ്ധിക്കും, വ്യവഹാരങ്ങളിൽ പരാജയഭീതി വളരും, ജീവിത പങ്കാളിയിൽ നിന്ന് ലഭിച്ചു കൊണ്ടിരുന്ന പിന്തുണ നഷ്ടമാകും, അലച്ചിലും ബുദ്ധിമുട്ടും വർദ്ധിക്കും.
പൂരുരുട്ടാതി: ഗൃഹജീവിതത്തിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകും, ഇണയെക്കൊണ്ടു പ്രശ്നങ്ങൾ ഉണ്ടാകാം, വിവാദങ്ങളിൽ അകപ്പെടരുത്, അനർഹരായ അന്യരെ സഹായിക്കുന്നത് ദോഷം ചെയ്യും.
ഉത്രട്ടാതി: ഔദ്യോഗിക തലത്തിൽ അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിക്കും, ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേരും, സഹോദരങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം, മാതൃസ്ഥാനത്തുള്ളവർക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകും.
രേവതി: പണം കടംവാങ്ങി കാര്യങ്ങൾ നടത്തേണ്ടിവരും, ജലജന്യ രോഗങ്ങൾ പിടിപെടാം, വ്യവഹാരങ്ങളിൽ തിരിച്ചടി നേരിടും, നിർമ്മാണത്തിന് പുരോഗതിക്ക് തടസ്സങ്ങൾ ഉണ്ടാകും, പണം സംബന്ധമായ ഇടപാടുകളിൽ കൃത്യത പാലിക്കാൻ സാധിക്കില്ല.